ഭൂഖണ്ഡങ്ങള്‍ താണ്ടി അവരെത്തി; ഷാജിയച്ചന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍

ഭൂഖണ്ഡങ്ങള്‍ താണ്ടി അവരെത്തി; ഷാജിയച്ചന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍

കാഞ്ഞങ്ങാട്: കാല്‍ നൂറ്റാണ്ടായി ആഫ്രിക്കയില്‍ മിഷന്‍ സേവനം ചെയ്യുന്ന കത്തോലിക്ക വൈദികന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആഫ്രിക്കയില്‍ നിന്ന് 87 സ്ത്രീകള്‍ ഉള്‍പ്പെടെ 90 പേര്‍ കേരളത്തിലെത്തി. ഇവര്‍ കൂട്ടത്തോടെ കാസര്‍കോഡ് ജില്ലയിലെ ചുള്ളിക്കരയിലെത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം.

ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന ചുള്ളിക്കര അടിമരുത് സ്വദേശിയായ ധരണിയില്‍ ഫാ.ടി.ജെ. ജോര്‍ജ് എന്ന ഷാജിയച്ചനെ കാണാനാണ് ഇവരെത്തിയത്. ഡോണ്‍ ബോസ്‌കോ സഭാംഗമായ ഫാ.ജോര്‍ജ് കഴിഞ്ഞ 25 വര്‍ഷമായി ആഫ്രിക്കയില്‍ ജോലി ചെയ്തു വരികയാണ്.

അവിടത്തെ നാട്ടുകാരുമായുള്ള വൈദികന്റെ അഗാധമായ ഹൃദയ ബന്ധമാണ് ആഫ്രിക്കയിലെ നെയ്‌റോബി സ്വദേശികളെ ഭൂഖണ്ഡങ്ങള്‍ക്കിപ്പുറമുള്ള അദ്ദേഹത്തിന്റെ നാട് കാണാന്‍ പ്രേരിപ്പിച്ചത്.

വിദേശത്തു നിന്നെത്തിയ അഥിതികള്‍ക്ക് ചുള്ളിക്കര ഡോണ്‍ ബോസ്‌കോ ചര്‍ച്ച് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. ഡോണ്‍ ബോസ്‌കോ ചുള്ളിക്കര ചര്‍ച്ചില്‍ ഇവര്‍ക്കു വേണ്ടി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. മലയാളം കുര്‍ബാനയിലും പങ്കാളികളായി.

ആഫ്രിക്കയിലെ കാത്തലിക് വുമണ്‍ അസോസിയേഷന്‍ അംഗങ്ങളാണ് ഇവരെല്ലാം. ഇന്ന് രാത്രിയോടെ അഥിതികള്‍ ആലപ്പുഴയിലേക്ക് യാത്ര തിരിക്കും. പിന്നീട് നെടുമ്പാശേരി വഴി സ്വന്തം രാജ്യത്തേക്ക് മടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.