തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കായിക വ്യായാമങ്ങളിലൂടെ ബോധവല്‍കരണം നടത്താന്‍ അന്താരാഷ്ട്ര കായിക സംഘടനയായ 'ദ അസോസിയേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍'.
അഞ്ചു കിലോമീറ്ററില്‍ താഴെയുള്ള യാത്രകള്‍ക്ക് വാഹനങ്ങള്‍ ഒഴിവാക്കി നടത്തത്തെ പ്രോത്സാഹിപ്പിക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. നടത്തവും മറ്റ് കായിക വ്യായാമങ്ങളിലും കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെപ്പറ്റി സംഘടന പ്രചാരണം നടത്തും.
ഈ മാസം 19 മുതല്‍ 22 വരെ ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടന്ന സംഘടനയുടെ ഏഷ്യന്‍ കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് മലയാളിയും മുന്‍ കായിക താരവും സംസ്ഥാന ജി.എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ കമ്മിഷണമായ എ. സറഫായിരുന്നു. ഏഷ്യന്‍ കോണ്‍ഫറന്‍സിനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചതും സറഫായിരുന്നു. 'ആക്ടീവ് സിറ്റീസ് ഇന്‍ ഇന്ത്യ' എന്ന വിഷയത്തില്‍ അദ്ദേഹം പ്രബന്ധവും അവതരിപ്പിച്ചു.
2017 ല്‍ സോളിലും 2019 ല്‍ ടോക്യോയിലും നെതര്‍ലാന്‍ഡ്‌സിലും നടന്ന ആഗോള കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുണ്ട്. ജപ്പാനില്‍ നടന്ന ഏഷ്യന്‍ സൈക്ലിഗ് ചാമ്പ്യന്‍ഷിപ്പിന്റെ കമ്മിഷണറായിരുന്നു.
തിരുവനന്തപുരം കരമന സ്വദേശിയായ ഇദ്ദേഹം കാഞ്ചീപുരം ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വ മഹാവിദ്യാലയ യൂണിവേഴ്സ്റ്റിയിലെ പാര്‍ട്ട്‌ടൈം ഗവേഷക വിദ്യാര്‍ത്ഥി കൂടിയാണ്. 1988 ല്‍ റോളര്‍ സ്‌കേറ്റിംഗില്‍ ദേശീയ ചാമ്പ്യനും സൈക്‌ളിംഗില്‍ ദേശീയ മെഡല്‍ ജേതാവുമായിരുന്നു സറഫ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.