പ്രവാസികള്‍ക്ക് വിദേശത്ത് വോട്ട് ചെയ്യാന്‍ അവസരം; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രവാസികള്‍ക്ക് വിദേശത്ത് വോട്ട് ചെയ്യാന്‍ അവസരം; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരം നൽകണമെന്നു ആവശ്യപ്പെട്ട് ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരള പ്രവാസി അസോസിയേഷൻ ആണ് ഹർജി സമർപ്പിച്ചത്. 

ജനപ്രാതിനിധ്യ നിയമത്തിലെ രണ്ട് എ വകുപ്പ് പ്രകാരം പ്രവാസികള്‍ക്ക് ബൂത്തിലെത്താതെ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ബദല്‍ സംവിധാനം ഒരുക്കുന്നത് പഠിക്കുവാന്‍ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിൽ കേന്ദ്രം മറുപടി നൽകിയിട്ടില്ല. പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് വോട്ടവകാശം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രമുഖ വ്യവസായി നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.