പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ ശരിയായ സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ പൊലീസ് സേനയുടെ ഭാഗമാകില്ല എന്ന നിലപാട് സ്വീകരിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചിലര്‍ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാകുകയാണ്.

സമീപകാലത്ത് നടന്ന മാങ്ങാ മോഷണവും സ്വര്‍ണമാല മോഷണവുമായി ബന്ധപ്പെട്ട സംഭവങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ സമൂഹം ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. ഇത് പോലീസിന്റെ യശസിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാവര്‍ക്കും നിര്‍ഭയമായും സത്യസന്ധമായും ജോലി ചെയ്യാനാകണം.

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണവും, കൊച്ചിയിലെ സ്വര്‍ണമാല മോഷണവും, കിളികൊല്ലൂരില്‍ സൈനികനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവവും ആഭ്യന്തര വകുപ്പിന് ഏറെ നാണക്കേടുണ്ടാക്കായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.