'കുടുംബത്തെ മുഴുവന്‍ പെരുവഴിയിലാക്കിയ ബാങ്ക് ജപ്തി'; വീട് തിരിച്ചു നല്‍കുന്നതിന് റിസ്‌ക് ഫണ്ടില്‍ നിന്ന് തുക നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

'കുടുംബത്തെ മുഴുവന്‍ പെരുവഴിയിലാക്കിയ ബാങ്ക് ജപ്തി'; വീട് തിരിച്ചു നല്‍കുന്നതിന് റിസ്‌ക് ഫണ്ടില്‍ നിന്ന് തുക നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം: കുടുംബത്തെ പെരുവഴിയിലാക്കിയ ബാങ്കിന്റെ ജപ്തി നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. വീട് തിരിച്ചു നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. റിസ്‌ക് ഫണ്ടില്‍ നിന്ന് ഇതിന് ആവശ്യമായ തുക നല്‍കാനാണ് തീരുമാനം. സഹകരണ വകുപ്പ് ജോയിന്‍ രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തി.
സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കും. കോടതി ഉത്തരവുപ്രകാരമാണ് ജപ്തി ഉണ്ടായത് എന്നും മന്ത്രി വ്യക്തമാക്കി.

തൃശൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്‍േറതാണ് ജപ്തി നടപടി. ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു. ജപ്തിയെ തുടര്‍ന്ന് അമ്മയും മക്കളും ഇന്നലെ മുഴുവന്‍ പെരുവഴിയിലായിരുന്നു.

മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരാണ് വീടിന് പുറത്ത് നിന്നത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്. ഉടുതുണിയും ഭക്ഷണ സാധനങ്ങളും വീടിനുള്ളിലാക്കി സീല്‍ ചെയ്യുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പലിശ ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപ തിരിച്ചടിക്കാനുണ്ടെന്ന് കാട്ടിയായിരുന്നു ബാങ്കിന്റെ ജപ്തി നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.