ബെംഗളൂരു: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലില്‍ ഖേദം പ്രകടിപ്പിച്ച് ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രന്‍. കമ്പനി ലാഭത്തിലെത്താന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും പിരിച്ചുവിടല്‍ നയത്തിന്റെ ഭാഗമായി ജോലി നഷ്ടമായവരോട് ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അത്രയും പേര്‍ ഒഴിഞ്ഞു പോകുന്നത് തന്റെ ഹൃദയത്തെ തകര്‍ക്കുന്നതായി ജീവനക്കാര്‍ക്ക് അയച്ച ഇ- മെയിലില്‍ ബൈജു ചൂണ്ടിക്കാട്ടി.
കമ്പനിയുടെ നിലവിലുള്ള മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ പിരിച്ചുവിടല്‍ ഉണ്ടാവില്ല. പിരിച്ചു വിടുന്ന ആളുകളെ ഭാവിയില്‍ തിരിച്ചെടുക്കുന്നതും കമ്പനിയുടെ ആദ്യ പരിഗണനകളില്‍ ഒന്നായിരിക്കും. പുതുതായി നിലവില്‍ വരുന്ന തസ്തികകളില്‍ ഇവരെ പരിഗണിക്കാന്‍ എച്ച്.ആര്‍. വിഭാഗത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കത്തിലുണ്ട്.
പ്രമുഖ ഇന്ത്യന്‍ എഡ്യുടെക്ക് കമ്പനിയായ ബൈജൂസ് ആപ്പ് അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചു വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം മാര്‍ച്ചോടെ 2,500 പേര്‍ക്ക് ജോലി നഷ്ടമാകും.
കമ്പനിയുടെ കേരളത്തിലെ ഓഫീസിലെ ജീവനക്കാരില്‍ 100 ഓളം പേരെ പിരിച്ചു വിട്ടിരുന്നു. പിരിച്ചുവിട്ട ജീവനക്കാര്‍ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയെ കണ്ടിരുന്നെങ്കിലും കമ്പനിയുടെ കരാര്‍ വ്യവസ്ഥ പ്രകാരമാണ് പിരിച്ചു വിടലെന്ന് കമ്പനി വിശദീകരണം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.