കാശ്മീരിൽ സൈന്യം തിരിച്ചടിച്ചു; സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വധിച്ച ലഷ്കറെ ഭീകരൻ ഉൾപ്പടെ നാല് ഭീകരരെ വധിച്ചു

കാശ്മീരിൽ സൈന്യം തിരിച്ചടിച്ചു; സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വധിച്ച ലഷ്കറെ ഭീകരൻ ഉൾപ്പടെ നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിൽ സൈന്യം ഇന്ന് നടത്തിയ തുടര്‍ച്ചയായുള്ള സൈനിക ഓപ്പറേഷനിടെ നാല് തീവ്രവാദികളെ വധിച്ചു. ലഷ്കറെ തൊയിബ അംഗമായ മുക്തിയാർ ബട്ടാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.

സി.ആർ.പി.എഫ് എ.എസ്.ഐ ഉൾപ്പെടെ മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വധിച്ചയാളാണ് മുക്തിയാർ. നിരവധി ഭീകരാക്രമണങ്ങളിലും ഇയാൾ പങ്കാളിയാണെന്നും സുരക്ഷാ സേന അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ ഒളിഞ്ഞിരിക്കുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ മറഞ്ഞിരുന്ന് ആക്രമണം ആരംഭിക്കുകയായിരുന്നു.

അവന്തിപോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളും ബിജ്‌ബെഹാര്‍ മേഖലയിലെ ഏറ്റുമുട്ടലിൽ മറ്റൊരാളുമാണ്
കൊല്ലപ്പെട്ടത്.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അവന്തിപ്പോറയില്‍ കൊല്ലപ്പെട്ടവർ. നിരവധി ആയുധങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.