ഒഐസിസി കുവൈറ്റ് യൂത്ത് വിങ്ങ് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

ഒഐസിസി കുവൈറ്റ് യൂത്ത് വിങ്ങ് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38 മത് രക്തസാക്ഷിത്വ ദിനം ഒക്ടോബർ  31 വൈകിട്ട് 7 മണിക്ക്  ഒഐസിസി ഓഫീസിൽ വച്ചു  ആചരിച്ചു. 

യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷബീർ കൊയിലാണ്ടി അധ്യക്ഷത വഹിച്ച ചടങ്ങ്
ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട് ഉദ്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി ഭാരവാഹികളായ ബി.എസ്.പിള്ള, ബിനു ചേമ്പാലയം, മനോജ് മാത്യു, യൂത്ത് വിങ്ങ് നേതാക്കളായ ഷോബിൻ സണ്ണി, മനോജ് റോയ്, അൽ അമീൻ, അനീഷ്, ബിജി പള്ളിക്കൽ, ബോണി സാം മാത്യു, ഷരൻ കൊമ്മത്ത്, ജില്ല കമ്മിറ്റി ഭാരവാഹികളായ കൃഷ്ണൻ കടലുണ്ടി, ഇല്യാസ് പുതുവാച്ചേരി. വിപിൻ മങ്ങാട്ട്, ജയേഷ് ഓണശ്ശേരിൽ, വിധുകുമാർ, ജെലിൻ തൃപ്രയാർ, അലക്സ് മാനന്തവാടി, രാമകൃഷ്ണൻ കള്ളാർ, മാണി ചാക്കോ, ശിവൻകുട്ടി, ബത്താർ വൈക്കം, സൂരജ് കണ്ണൻ, ജോസ് നൈനാൻ, റസാഖ് ചെറുതുരുത്തി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
 
യൂത്തു വിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ മലപ്പുറം സ്വാഗതവും യൂത്തു വിങ് ട്രഷറർ. ബൈജു പോൾ  നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.