ഷാരോണ്‍ കൊലക്കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഗ്രീഷ്മയെ ഡിസ്ചാര്‍ജ് ചെയ്തു; ജയിലിലേയ്ക്ക് മാറ്റി

ഷാരോണ്‍ കൊലക്കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന  ഗ്രീഷ്മയെ ഡിസ്ചാര്‍ജ് ചെയ്തു; ജയിലിലേയ്ക്ക് മാറ്റി

തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യ പ്രതിയായ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ കഴിയവേ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ശുചിമുറിയില്‍ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്തികരമാണെന്ന പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രതിയെ ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് ഗ്രീഷ്മയെ ജയിലിലേയ്ക്ക് മാറ്റി. കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനായി പ്രതി മനപൂര്‍വ്വം ആശുപത്രിയില്‍ തുടരുന്നു എന്ന പൊലീസ് ആരോപണത്തിനിടയിലാണ് ഗ്രീഷ്മയെ ഡിസ്ചാര്‍ജ് നല്‍കിയത്.

അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്കാണ് ഗ്രീഷ്മയെ മാറ്റിയിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മാവനെയും അമ്മയെയും കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന ആവശ്യവുമായി പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു

ഗ്രീഷ്മ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ലോക്കപ്പിലെ സൗകര്യം ഉപയോഗിക്കാതെ പുറത്തിറക്കി മറ്റൊരു ടോയ്ലെറ്റിലാണ് സുരക്ഷാ ചുമതലയുള്ള പൊലീസുകാരികള്‍ കൊണ്ടുപോയത്. പ്രതി കയറുന്നതിന് മുമ്പ് ശുചിമുറിയുടെ അകത്ത് പരിശോധന നടത്തിയില്ല. കൂടാതെ വാതില്‍ അകത്തുനിന്ന് ലോക്ക് ചെയ്യാനും അനുവദിച്ചിരുന്നു.

ശുചിമുറിയിക്കുള്ളില്‍ വെച്ച് ലൈസോള്‍ അണുനാശിനി കുടിച്ച് ആത്മഹത്യയ്കക്ക് ശ്രമിച്ച പ്രതിയുടെ തൊണ്ടയിലും അന്നനാളത്തിലും മുറിവുകളുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയ നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.