പ്രാർത്ഥനയിൽ ജപമാലകളൊരുക്കി മലയാളി സമൂഹം

പ്രാർത്ഥനയിൽ ജപമാലകളൊരുക്കി മലയാളി സമൂഹം

അബുദാബി: ജപമാല മാസത്തിന്റെ സമാപനത്തിൽ വിശ്വാസികൾക്ക് പ്രാർത്ഥനയിൽ കൊരുത്ത ജപമാലകൾ വിതരണം ചെയ്ത് അബുദാബി മുസ്സഫ സെൻറ് പോൾസ് കത്തോലിക്കാ ദേവാലയത്തിലെ മലയാളി സമൂഹം. ജപമാല മാസത്തിന്റെ ആരംഭം മുതൽ മലയാളി സമൂഹത്തിന്റെ ആത്മീയ പിതാവ് ഫാ. ടോം ജോസഫിന്റെ നേതൃത്വത്തിൽ മലയാളം കോർഡിനേഷൻ കമ്മിറ്റിയാണ് ജപമാല തയ്യാറാക്കുന്നതിന് ക്രമീകരണം നടത്തിയത് . ഇടവക സമൂഹത്തിലെ 200 ഓളം വരുന്ന വനിതകളും, യുവജനങ്ങളും, കുട്ടികളും പ്രാർത്ഥനയോടെ കൊരുത്ത 2500 ജപമാലകൾ ഒക്ടോബർ 30 നു നടന്ന ആഘോഷമായ ദിവ്യബലി മധ്യേ ഫാ. ടോം വെഞ്ചരിച്ചു വിശ്വാസികൾക്ക് വിതരണം ചെയ്തു. ഒരു മാസം നീണ്ടു നിന്ന പ്രാർത്ഥനയും ഒരുക്കങ്ങളും പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിൽ വിശ്വാസ ജീവിതത്തിൽ വളരുവാനും ആത്മീയ ഉണർവിനും കാരണമാകും എന്ന് ഫാ. ടോം തന്റെ സന്ദേശത്തിൽ പറഞ്ഞു. 


പ്രവാസ ജീവിതത്തിന്റെ പിരിമുറുക്കങ്ങൾക്കിടയിൽ ജപമാല നിർമ്മാണം കുടുംബങ്ങൾക്ക് വലിയ പ്രത്യാശയും ആത്മവിശ്വാസവും നൽകി എന്നും വ്യക്തിപരമായ ഒട്ടേറെ അനുഗ്രഹങ്ങൾ ലഭിച്ചു എന്നും ജപമാല നിർമ്മാണത്തിൽ പങ്കാളികളായവർ സാക്ഷ്യപ്പെടുത്തി. എംസിസി കോർഡിനേറ്റർ ലൂയിസ് കുര്യാക്കോസ്, റീസൺ വർഗീസ്, സുദീപ് സെബാസ്റ്റ്യൻ, ജിപ്റ്റിൻ മാത്യു, റോസ് ബേസിൽ, നിഷ മെന്റോ എന്നിവർ ജപമാല നിർമ്മാണത്തിന് നേതൃത്വം നൽകി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.