പിഎഫ് പെൻഷൻ കേസ്: സുപ്രീംകോടതിയുടെ നിർണായക വിധി നാളെ

പിഎഫ് പെൻഷൻ കേസ്: സുപ്രീംകോടതിയുടെ നിർണായക വിധി നാളെ

ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി നാളെ. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് നാളെ രാവിലെ 10.30 ഓടെ സുപ്രീംകോടതി വിധി പ്രസ്താവിക്കുക. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്‌ഒ) നൽകിയ ഹ‍ർജികളിലാണ് നാളെ വിധി പ്രഖ്യാപിക്കുക. കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയോളം അപ്പീലിൽ വാദം കേട്ടിരുന്നു.

ചീഫ് ജസ്റ്റിസ് യു.യു ലളിതിന് പുറമെ ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻശു ദുലിയ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഓഗസ്റ്റ് 11 ന് വാദം പൂർത്തിയായിരുന്നു. വാദം കേൾക്കൽ പൂർത്തിയായ സാഹചര്യത്തിൽ വിധി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ സങ്കീർണമായ കേസ് ആയതിനാൽ വിധി പ്രഖ്യപനവും നീണ്ടു. ലക്ഷക്കണക്കിന് ജീവനക്കാരാണ് സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുന്നത്. കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാൽ വലിയ മാറ്റമാകും തൊഴിൽ രംഗത്തുണ്ടാകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.