എ.ഡി 1 മിസൈല്‍ വിജയം; പ്രഹരശേഷി 5000 കിലോമീറ്റര്‍ വരെ

എ.ഡി 1 മിസൈല്‍ വിജയം; പ്രഹരശേഷി 5000 കിലോമീറ്റര്‍ വരെ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കുന്ന എഡി-1 മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം. ബുധനാഴ്ച ഒഡിഷ തീരത്തുള്ള എ.പി.ജെ. അബ്ദുൽകലാം ദ്വീപിലാണ് ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പരീക്ഷണം നടത്തിയത്. 

5000 കിലോമീറ്റര്‍ വരെ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെയും ശത്രുവിമാനങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ഘട്ടങ്ങളുള്ള മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി ദീർഘ ദൂരത്തിലുള്ള ലക്ഷ്യത്തിൽ കൃത്യമായി എത്തിക്കുന്നതിന് സഹായകരമാണ്.

കുറച്ച് രാജ്യങ്ങൾക്കുമാത്രമുള്ള നൂതന സാങ്കേതികവിദ്യയാണ് രാജ്യം വികസിപ്പിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ ഡിആർഡിഒയെയും മറ്റ് വിദഗ്ധരെയും പ്രതിരോധമന്ത്രി അഭിനന്ദിച്ചു. ഒക്ടോബർ 21ന് ഒഡിഷ തീരത്ത് അഗ്നി പ്രൈം ന്യൂ ജനറേഷൻ ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.