ഗീതാഞ്ജലി ശ്രീയും രവി സുബ്രഹ്‌മണ്യവും ഇന്ദുഗോപനും ശനിയാഴ്ച പുസ്തകമേളയിലെത്തും

ഗീതാഞ്ജലി ശ്രീയും രവി സുബ്രഹ്‌മണ്യവും ഇന്ദുഗോപനും ശനിയാഴ്ച പുസ്തകമേളയിലെത്തും

ഷാര്‍ജ : ബുക്കര്‍ സമ്മാന ജേതാവ് ഗീതാഞ്ജലി ശ്രീയും പ്രശസ്ത എഴുത്തുകാരന്‍ രവി സുബ്രഹ്മണ്യവും തിരക്കഥാകൃത്ത് ഇന്ദുഗോപനും നാളെ (ശനിയാഴ്ച) ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. ശനിയാഴ്ച രാത്രി 7ന് ഇന്‍റലക്വല്‍ ഹാളില്‍ 2022 ലെ ബുക്കർ സമ്മാനം നേടിയ പുസ്തകം 'ദി ടോംബ് ഓഫ് സാന്‍ഡി'നെ കുറിച്ച് ഗീതാഞ്ജലി ശ്രീയുമായി സംവദിക്കാം.

ശനിയാഴ്ച രാത്രി 8 മണിക്ക് ഫോറം ഒന്നിലാണ് രവി സുബ്രഹ്ണ്യന്‍ വായനക്കാരുമായി സംവദിക്കുക. ത്രില്ലറുകള്‍ എഴുതുന്നതിലൂടെ പ്രശസ്തനായ രവി സുബ്രഹ്‌മണ്യന്‍ തന്‍റെ രചനാരീതിയെക്കുറിച്ച് സംസാരിക്കും.

ശനിയാഴ്ച രാത്രി 8.15 ന് ഇന്‍റലക്ച്വല്‍ ഹാളിലാണ് ജി.ആര്‍ ഇന്ദു ഗോപന്‍ പങ്കെടുക്കുന്ന പരിപാടി. തിരക്കഥാകൃത്തും സംവിധായകനുമായ ഇന്ദുഗോപന്‍ പുസ്തകങ്ങളും സിനിമയും, ആഖ്യാനരീതിയും ധാരണയും എങ്ങനെ മാറുന്നു എന്നത് അടിസ്ഥാനമാക്കിയായിരിക്കും സംസാരിക്കുക. ഒറ്റക്കയം എന്ന സിനിമയുടെ സംവിധായകനാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു തെക്കന്‍ തല്ലുകേസ് എന്ന് സിനിമയുടെ കഥയും ഇന്ദുഗോപന്‍റേതാണ്. അമ്മിണി പിള്ള വെട്ടുകേസ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ സിനിമ.

ശനിയാഴ്ച രാത്രി 8.30ന് കുക്കറി വിഭാഗത്തില്‍ അര്‍ച്ചന ദോഷി പങ്കെടുക്കുന്ന കുക്കറി ഷോയും ഉണ്ടായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.