തലശ്ശേരി അതിരൂപതയുടെ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തലശ്ശേരി അതിരൂപതയുടെ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: ഉത്തര മലബാറിലെ കർഷകരുടെ ഉന്നമനത്തിനായി ബയോ മൗണ്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്ക് രൂപം നൽകി തലശ്ശേരി അതിരൂപത. കർഷകരുടെ ഉത്പാദനം മുതൽ സംഭരണവും വിതരണവും അടക്കം സമഗ്ര മേഖലയിൽ കമ്പനി പ്രവർത്തിക്കും. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നാളെ രാവിലെ 10:30 ന് വീഡിയോ കോൺഫ്രൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ കമ്പനി ഉദ്ഘാടനം ചെയ്യും.

വ്യവസായ മന്ത്രി ഇ പി ജയരാജൻ ഓൺലൈൻ മാർക്കറ്റിംഗ് ഉദ്ഘാടനം ചെയ്യും. ഓഹരി വിതരണം കെ കെ ശൈലജയും വെബ്സൈറ്റ് ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രനും നിർവഹിക്കും. ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിക്കും. കർഷകരുടെ ഉന്നമനത്തിനായി മൊത്തവിതരണ സംഭരണശാല കണ്ണൂരിൽ ആരംഭിക്കും. ഓൺലൈൻ സംവിധാനത്തിലൂടെ കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണവും ഹോം ഡെലിവറിയും കമ്പനി തുടങ്ങും. ടൗണുകളിലും നഗരങ്ങളിലും ബ്രാഞ്ചുകൾ തുടങ്ങുകയും കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ലോണുകളും പ്രത്യേക സ്കീമുകളും കമ്പനി നൽകും തുടങ്ങിയവയാണ് കമ്പനിയുടെ പദ്ധതികൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.