കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ മഹാപ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ''2018 Every One is A Hero" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജും ഫഹദ് ഫാസിലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് പുറത്തിറക്കിയത്.
ആറ് മാസത്തെ നീണ്ട ചിത്രീകരണം കഴിഞ്ഞ സിനിമയിൽ വമ്പന്‍ താരനിരയാണ് ഭാഗമാകുന്നത്. പ്രളയത്തിന്റെ ഇരകളായ മലയാളികളുടെ നടുക്കുന്ന ഓര്‍മ്മകള്‍ കൂടിയാകും വൈകാരികമായ കഥാപാശ്ചാത്തലത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുക.
സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനായ അഖിൽ പി ധർമജൻ ആണ് സഹ രചയിതാവ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി കെ പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2018 കേരളത്തിന് മഹാപ്രളയത്തിന്റെ തോരാത്ത ഓര്‍മയാണ്. ഇപ്പോഴും നമുക്കുള്ളിലുണ്ട് ആ ഓഗസ്റ്റിലെ ഉറങ്ങാത്ത രാത്രികളും ദു:സ്വപ്‌നങ്ങളും സര്‍വതും ഒഴുക്കിക്കൊണ്ടുപോയ ജലപ്രവാഹവും കിടപ്പാടം വരെ ഉപേക്ഷിച്ചുള്ള പലായനവും.
പക്ഷേ അതിനെയും മലയാളി അതീജിവിച്ചു. മലയാളിയുടെ ഒരുമയിലും നിശ്ചയദാര്‍ഢ്യത്തിലും ലോകം അതിശയിച്ചു. അഭ്രപാളിയില്‍ ആ കഥ പറയുമ്പോള്‍ അതിന്റെ പേര് 2018 എന്നല്ലാതെ മറ്റെന്താണ് എന്ന് ആന്റോ ജോസഫ് പ്രതികരിച്ചു. 2403 ft എന്നായിരുന്നു സിനിമ പ്രഖ്യാപിച്ച സമയത്ത് നൽകിയിരുന്ന പേര്.
2018 ഒക്ടോബർ 16ന് അനൗണ്‍സ് ചെയ്ത ഈ സിനിമ യാഥാർഥ്യമാക്കാൻ ഒട്ടേറെ കടമ്പകൾ പിന്നിട്ടതായി ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ ജൂഡ് ആന്തണി പറയുന്നു. ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ 6 മാസത്തെ ഷൂട്ടിങിന് വേണ്ടി കൊടുത്തിട്ടുണ്ട്. ഇത് ഒരു ഊര്‍ജമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമ ചെയ്യാനാകാതെ ഒരുപാട് നിരാശപ്പെട്ടിരുന്നു എന്നാല്‍ നിര്‍മ്മാതാവ് ആന്റോ ജോസഫ് കൂടെ നിന്നതോടെ അത് യഥാര്‍ത്ഥ്യമാവുകയാണെന്നും ജൂഡ് കൂട്ടിച്ചേർത്തു.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍ എന്നിവയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വഹിക്കുന്നു. മോഹന്‍ ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സൂപ്പർഹിറ്റ് കന്നഡ ചിത്രമായ 777 ചാർലിയിലൂടെ ശ്രദ്ധേയനായ നോബിൻ പോൾ ആണ് സംഗീത സംവിധാനം. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിര്‍വ്വഹിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.