ന്യൂഡല്‍ഹി: കേന്ദ്ര ട്രേഡ് യൂണിയനുകൾ 26 നു നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് പിന്തുണയുമായി രാജ്യത്തെ കര്‍ഷകത്തൊഴിലാളികളും. വിവിധ കര്‍ഷകത്തൊഴിലാളി സംഘടനകള്‍ ബുധനാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പണിമുടക്കിന് പിന്തുണ അറിയിച്ചു. കര്‍ഷകദ്രോഹ നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ 26നും 27നും സംഘടിപ്പിക്കുന്ന ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനും കര്‍ഷകത്തൊഴിലാളി സംഘടനകള്‍ പിന്തുണ അറിയിച്ചു.
അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍, ഭാരതീയ ഖേദ്മസ്ദൂര്‍ യൂണിയന്‍, അഖിലേന്ത്യാ കര്‍ഷക ഗ്രാമീണത്തൊഴിലാളി അസോസിയേഷന്‍, സംയുക്ത് കിസാന്‍സഭ, അഖിലേന്ത്യാ അഗ്രഗാമി കൃഷിശ്രമിക് യൂണിയന്‍ എന്നീ സംഘടനകളാണ് ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പണിമുടക്കിനും കര്‍ഷകപ്രക്ഷോഭത്തിനും പിന്തുണ അറിയിച്ചത്.
പണിമുടക്ക് ദിവസം കര്‍ഷകത്തൊഴിലാളികള്‍ ഗ്രാമീണ പണിമുടക്ക് സംഘടിപ്പിക്കുമെന്ന് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി വെങ്കട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ഭരണത്തില്‍ ദളിത് ജനവിഭാഗങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇത്തരം ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഡിസംബര്‍ ഒൻപതിന് ചേരുന്ന കണ്‍വന്‍ഷനില്‍ ഉണ്ടാകുമെന്നും വെങ്കട് കൂട്ടിച്ചേർത്തു.
കോര്‍പറേറ്റ് അനുകൂല കാര്‍ഷികനിയമങ്ങളും നാല് ലേബര്‍ കോഡും വൈദ്യുതിബില്ലും പിന്‍വലിക്കുക, മൊത്തം ഉല്‍പ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേര്‍ത്തുള്ള മിനിമം താങ്ങുവിലയില്‍ വിളകള്‍ സംഭരിക്കുക, മിനിമം വേതനം നടപ്പാക്കുക, കര്‍ഷകത്തൊഴിലാളികള്‍ക്ക് പൂര്‍ണജോലി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭങ്ങൾ നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.