ന്യൂഡൽഹി: ദീർഘദൂര പരിധിയുള്ള ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി ചൈനയുടെ ചരക്കപ്പൽ മഹാസമുദ്രത്തിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ചൈനക്കുവേണ്ടി ചാരപ്പണി നടത്തുന്ന യുവാൻ വാങ്–6 എന്ന കപ്പലാണ് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ട്. യുവാൻ വാങ്–6 നിലവിൽ ബാലിക്ക് സമീപമുണ്ടെന്ന് മറൈൻ ട്രാഫിക് അറിയിച്ചു.
നവംബർ 10നും 11നും ഇടയിൽ ഒഡിഷയിലെ അബ്ദുൽ കലാം ദ്വീപിൽ (വീലർ ദ്വീപ്) 2,200 കിലോമീറ്റർ പരിധിയുള്ള മിസൈൽ പരീക്ഷിക്കാൻ ഇന്ത്യ തയ്യാറെടുക്കവേയാണ് ചൈനയുടെ നീക്കം. ഈ ദ്വീപിൽനിന്ന് ഇന്ത്യ ഇടയ്ക്കിടെ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാറുണ്ട്. മിസൈല്‍ നിരീക്ഷിക്കാനാണോ കപ്പൽ അയച്ചതെന്ന അന്വേഷണത്തിലാണ് ഇന്ത്യ.
ഈ വർഷം ഓഗസ്റ്റിൽ, ചൈനയുടെ യുവാൻ വാങ്–5 എന്ന കപ്പൽ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തു നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ എതിർപ്പ് വകവയ്ക്കാതെ ശ്രീലങ്ക പ്രവേശനാനുമതി നൽകിയ കപ്പൽ ആറു ദിവസത്തിനു ശേഷമാണ് ചൈനയിലെ ജിയാങ് യിൻ തുറമുഖത്തേക്ക് മടങ്ങിയത്. ഹംബൻതോട്ട തുറമുഖത്തിന്റെ പൂർണ അവകാശം ചൈനയ്ക്കാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.