മതനേതാക്കള്‍ മനുഷ്യത്വത്തിനുവേണ്ടി പ്രവർത്തിക്കണം, ഫ്രാന്‍സിസ് മാ‍ർപാപ്പ

മതനേതാക്കള്‍ മനുഷ്യത്വത്തിനുവേണ്ടി പ്രവർത്തിക്കണം, ഫ്രാന്‍സിസ് മാ‍ർപാപ്പ

മനാമ: സങ്കുചിതമായ താല്‍പര്യങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കുമിടയിലൂടെ ലോകം സഞ്ചരിക്കുമ്പോള്‍ മതനേതാക്കള്‍ മനുഷ്യത്വത്തിനുവേണ്ടി നിലകൊളളണമെന്ന് ഫ്രാന്‍സിസ് മാർപാപ്പ. മുറിവേറ്റ മനുഷ്യരുടെ പക്ഷത്ത് നിലകൊളളാനും മികച്ച ഉദാഹരണമാവാനും മതനേതാക്കള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ സന്ദർശനത്തിന്‍റെ രണ്ടാം ദിവസം, രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടത്തിയ ആഗോള മതസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മാർപാപ്പ.

യുദ്ധത്തെ അപലപിച്ച പാപ്പ, കുട്ടികളുടെയും സ്ത്രീകളുടെയും പ്രാഥമിക അവകാശങ്ങളും പൗരത്വസങ്കല്‍പവുമൊക്കെ നമ്മുടെ ആദ്യ മുന്‍ഗണനകളാകണമെന്ന് ആവശ്യപ്പെട്ടു. മനുഷ്യത്വം ഐക്യത്തേക്കാൾ കൂടുതൽ വിഭജിക്കപ്പെട്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം ആശങ്കപ്പെട്ടു.

ഭയാനകമായ രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം, ഒരു ശീതയുദ്ധം.ലോകത്തിന്‍റെ എല്ലാ ഭാഗത്തും വിനാശകരമായ സംഘട്ടനങ്ങള്‍ നടക്കുന്നു. എന്നാല്‍ എല്ലാ കുറ്റപ്പെടുത്തലുകള്‍ക്കും ഭീഷണികള്‍ക്കും ഇടയില്‍ ശക്തമായിതന്നെ ഞങ്ങള്‍ തുടരും, കൊടുങ്കാറ്റില്‍ സ്വയം വഴികണ്ടെത്തും, വീഴാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാർപാപ്പ പറഞ്ഞു.പാവപ്പെട്ടവരുടെ ശബ്ദം കേൾക്കാനും എല്ലാവരും ഒരുമിച്ച് നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രഖ്യാപനത്തില്‍ നിന്നും ബഹ്റൈന്‍ ഉയർന്നുവന്ന മൂന്ന് മേഖലകള്‍, പ്രാർത്ഥന,വിദ്യാഭ്യാസം, പ്രവർത്തനം എന്നിവയാണ്.പ്രാർത്ഥന മനുഷ്യഹൃദയത്തെ സ്പർശിക്കുന്നു. പ്രാർത്ഥിക്കുന്നവർക്ക് ഹൃദയസമാധാനം ലഭിക്കുന്നു, ഇതിന് സാക്ഷ്യം വഹിക്കാനും മറ്റുള്ളവരെ അവരുടെ മാതൃകയിലൂടെ ക്ഷണിക്കാനും പരാജയപ്പെടാനാവില്ലെന്ന് മാർപ്പാപ്പ അടിവരയിട്ടു. അജ്ഞതയാണ് സമാധാനത്തിന്‍റെ ശത്രുവെന്ന് വിദ്യാഭ്യാസത്തിന്‍റെ പ്രധാന്യം ഓ‍ർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.


വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ കുറവുള്ളിടത്ത് തീവ്രവാദം വർദ്ധിക്കുകയും മതമൗലികവാദത്തിന്‍റെ രൂപങ്ങൾ വേരൂന്നുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുറിവുള്ളതും കഠിനമായി പരീക്ഷിക്കപ്പെട്ടതുമായ" മനുഷ്യരാശിയെ സഹായിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ് മാർപാപ്പ പ്രഭാഷണം ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.