ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഖുറാനില്‍ ഒളിപ്പിച്ച് സിം കാര്‍ഡ്; അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്

ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഖുറാനില്‍ ഒളിപ്പിച്ച് സിം കാര്‍ഡ്; അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഖുറാനില്‍ ഒളിപ്പിച്ച് സിം കാര്‍ഡ് എത്തിച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഇടുക്കി പെരുവന്താനം സ്വദേശി സൈനുദ്ദീന്റെ പിതാവ്, ഭാര്യ, മകന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിഞ്ഞ 31 നാണ് സംഭവം. പോപ്പുലര്‍  പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ച്  ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി.എസ് സൈനുദ്ദീനാണ് സിം നല്‍കാന്‍ ശ്രമിച്ചത്. ഭാര്യ നദീറ, മകന്‍ മുഹമ്മദ് യാസീന്‍, അച്ഛന്‍ മുഹമ്മദ് നാസര്‍ എന്നിവരാണ് സിം കടത്താന്‍ ശ്രമിച്ചത്.

സൈനുദ്ദീന് നല്‍കാന്‍ കൈമാറിയ ഖുറാനിലായിരുന്നു സിം കാര്‍ഡ് ഒളിപ്പിച്ചിരുന്നത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് മൂന്നു പേര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.