'ഗുജറാത്തില്‍ നിന്ന് പിന്മാറിയാല്‍ മന്ത്രിമാരെ വെറുതേ വിടാം'; ബിജെപിയുടെ പുതിയ വാഗ്ദാനം വെളിപ്പെടുത്തി അരവിന്ദ് കെജരിവാള്‍

'ഗുജറാത്തില്‍ നിന്ന് പിന്മാറിയാല്‍ മന്ത്രിമാരെ വെറുതേ വിടാം'; ബിജെപിയുടെ പുതിയ വാഗ്ദാനം വെളിപ്പെടുത്തി അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയാല്‍ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പും ഗുജറാത്ത് തെരഞ്ഞെടുപ്പും ഒരേസമയം സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് പേടിയില്ല. രണ്ടിടത്തും ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ ബിജെപി ഇങ്ങനെയൊരു കാര്യത്തിന് വാശിപിടിക്കുമായിരുന്നില്ല.

ഗുജറാത്തിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും തോല്‍ക്കുമെന്ന് ബിജെപി ഭയക്കുന്നു എന്നതാണ് വസ്തുത. അതിനാല്‍ രണ്ട് തെരഞ്ഞെടുപ്പുകളും ഒരേസമയം നടക്കുമെന്ന് അവര്‍ ഉറപ്പുവരുത്തിയതെന്നും കെജരിവാള്‍ പറഞ്ഞു.

എഎപി വിട്ടാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്നുള്ള ബിജെപി വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെ അവര്‍ ഇപ്പോള്‍ തന്നെ സമീപിച്ചിരിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയാല്‍ സത്യേന്ദര്‍ ജെയിനിനെയും സിസോദിയയെയും വെറുതേ വിടാമെന്നും അവര്‍ക്കെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കുമെന്നുമാണ് വാഗ്ദാനം.

ആരാണ് ഈ ഓഫര്‍ നല്‍കിയതെന്ന ചോദ്യത്തിന് 'എനിക്ക് എങ്ങനെ എന്റെ സ്വന്തം ഒരാളുടെ പേര് നല്‍കാനാവും... അവര്‍ വഴിയാണ് ഓഫര്‍ വന്നത്'. ബിജെപി ഒരിക്കലും നേരിട്ട് സമീപിക്കാറില്ലെന്നും കെജരിവാള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.