ഭയപ്പെടുത്തുന്ന അലര്‍ച്ചയും തീജ്വാല പോലെ ചുവന്ന കണ്ണുകളും; മനുഷ്യര്‍ക്ക് രക്ഷകരാകുന്ന രാക്ഷസ ചെന്നായ്ക്കള്‍

ഭയപ്പെടുത്തുന്ന അലര്‍ച്ചയും തീജ്വാല പോലെ ചുവന്ന കണ്ണുകളും; മനുഷ്യര്‍ക്ക് രക്ഷകരാകുന്ന രാക്ഷസ ചെന്നായ്ക്കള്‍

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ് സാങ്കേതിക വിദ്യ. നൂതന ടെക്‌നോളജി മനുഷ്യനുമായി ബന്ധപ്പെട്ട പല മേഖലകളിലും ചുവടുറപ്പിച്ചുകഴിഞ്ഞു. മനുഷ്യര്‍ക്ക് പോലും രക്ഷകരാകുന്ന യന്ത്രചെന്നായ്ക്കളുടെ വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത്.

ജപ്പാനിലാണ് ഈ രാക്ഷസ ചെന്നായ്ക്കളെ സ്ഥാപിച്ചിരിക്കുന്നത്. അതും മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ. ജപ്പാനിലെ വടക്കേ ദ്വീപായ ഹോക്കൈഡോ എന്ന പ്രദേശത്ത് പലപ്പോഴും മനുഷ്യരുടെ കൃഷ്ടിയിടങ്ങളിലെല്ലാം കരടികള്‍ പോലുള്ള വന്യമൃഗങ്ങള്‍ അതിക്രമിച്ചു കൊടക്കാറുണ്ട്. വളര്‍ത്തുന്ന കന്നുകാലികളെ ഇവര്‍ പലപ്പോഴും ആക്രമിക്കുന്നു. മാത്രമല്ല മനുഷ്യര്‍ക്ക് നേരേയും ഇവര്‍ അക്രമകാരികളാകാറുണ്ട്. അതുകൊണ്ടാണ് യന്ത്രച്ചെന്നായ്ക്കളെ സ്ഥാപിച്ചിരിക്കുന്നത്.

ചുവന്ന കണ്ണുകളും ഭയപ്പെടുത്തുന്ന ശബ്ദവുമൊക്കെയാണ് ചെന്നായ്ക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. സാധാരണ ചെന്നായ്ക്കളുടേതിന് സമാനമായ രോമങ്ങളും നല്‍കിയിട്ടുണ്ട്. പല മൃഗങ്ങളുടെ ഭീകര ശബ്ദങ്ങള്‍ ഈ യന്ത്രച്ചെന്നായ്ക്കള്‍ പുറപ്പെടുവിക്കുന്നു. ഇതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. ഓരോ ശബ്ദം മാത്രം എപ്പോഴും കേട്ടുകൊണ്ടിരിക്കുമ്പോള്‍ വന്യ മൃഗങ്ങള്‍ക്ക് ഭയം താനെ കുറഞ്ഞ് തുടങ്ങും. ഈ സാഹചര്യം ഒഴിവാക്കാനാണ് പല ശബ്ദങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഹോക്കൈഡോ ആസ്ഥാനമായുള്ള ഓഹ്ത സെയ്കി, ഹോക്കൈഡോ സര്‍വ്വകലാശാല, ടോക്കിയോ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ് യന്ത്രച്ചെന്നായ്ക്കള്‍. കൃഷിയിടങ്ങളേയും കന്നുകാലികളേയും സംരക്ഷിക്കുന്നതിനുവേണ്ടി 2016-ലാണ് ആദ്യമായി ഹോക്കൈഡോയില്‍ യന്ത്രച്ചെന്നായ്ക്കളെ സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് ഇവ മനുഷ്യരുടെ സംരക്ഷം കൂടി ഏറ്റെടുത്തു. ജപ്പാന്റെ പല ഭാഗങ്ങളിലായി 62-ലധികം യന്ത്രച്ചെന്നായ്ക്കളെ സ്ഥാപിച്ചിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.