തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രമേഹരോഗികള്‍ക്കും കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്കും കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഓട്‌സ്. ഇത് പ്രഭാതഭക്ഷണമായി കഴിക്കാം. ഓട്സില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകള്‍ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍ കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്.
100 ഗ്രാം ഓട്സില്‍ 16.9 ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായകമാണ്. ഓട്സിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസനാളത്തിന്റെ വീക്കവും ജ്വലനവും കുറയ്ക്കുന്നു. ഇത് മികച്ച ശ്വസനത്തിനും ശ്വസനവ്യവസ്ഥയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഫലപ്രദമാണ്. ഓട്‌സ് കൊണ്ട് പാലില്‍ ചേര്‍ത്തോ അല്ലാതെയോ കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാകുന്ന ഓട്‌സ് മില്‍ക് ഷേക്ക് തയ്യാറാക്കിയാലോ?...
വേണ്ട ചേരുവകള്‍...
ബദാം 20 എണ്ണം
ഓട്‌സ് 4 ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴം 5 എണ്ണം
ആപ്പിള്‍ 1 എണ്ണം
തയ്യാറാക്കുന്ന വിധം...
ആദ്യം ബദാം പത്ത് മണിക്കൂര്‍ വരെ കുതിര്‍ക്കാന്‍ വയ്ക്കുക. ബദാം നന്നായി കുതിര്‍ന്നതിന് ശേഷം തൊലി കളഞ്ഞ് മാറ്റിവയ്ക്കുക.ഓട്‌സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഒരു മിക്‌സിയുടെ ജാറില്‍ തൊലികളഞ്ഞ ബദാമും ചൂടാറിയ ഓട്‌സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. (കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ വെള്ളത്തിന് പകരം പാല്‍ ചേര്‍ക്കാം)ചെറുതായി അരിഞ്ഞ ആപ്പിള്‍ വച്ച് അലങ്കരിക്കാം. ഷേക്ക് മുകളില്‍ നട്‌സ് വച്ച് അലങ്കരിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.