കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പഴങ്ങള്‍ മതി !

 കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പഴങ്ങള്‍ മതി !

മുഖത്തെ കറുത്തപാടുകള്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള കറുത്തപാടുകള്‍ ഉണ്ടാകാം. ചിലരില്‍ മുഖക്കുരു മാറിയാലും മുഖക്കുരുവിന്റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.

ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില പഴങ്ങളുണ്ട്. അത്തരം പഴങ്ങളും അവയുടെ ഗുണങ്ങളും അറിയാം...

പപ്പായ

പപ്പായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പപ്പായ. വിറ്റാമിനുമകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയാണ് പപ്പായ. പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്.

പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ.

ഇതിനായി ആദ്യം ഒരു പഴുത്ത പപ്പായ മുറിച്ചത് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.

ഓറഞ്ച്

ഓറഞ്ചും ഓറഞ്ചിന്റെ തൊലിയും ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മാറ്റം, ബ്ലാക്ഹെഡ്‌സ്, തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാന്‍ ഓറഞ്ചിന്റെ തൊലി സഹായിക്കും.

ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് റോസ് വാട്ടര്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. അതിന് ശേഷം ഈ മിശിതം മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം.

മാതളം

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളവും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍, കറുത്ത പാടുകള്‍ എന്നിവയെ അകറ്റി ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ മാതളം സഹായിക്കും.

മാതളത്തിന്റെ കുരു മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി അതിലേക്ക് കുറച്ച് റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. ശേഷം മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.