ഗിനിയയില്‍ പിടിയിലായ മലയാളി സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കും: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

ഗിനിയയില്‍ പിടിയിലായ മലയാളി സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കും: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: ഗിനിയയില്‍ നാവികസേനയുടെ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പലവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നു എന്നും ആശങ്കയുണ്ടെന്നും സംഘത്തില്‍ ഉള്ള വിസ്മയയുടെ സഹോദരന്‍ വിജിത്ത് പറഞ്ഞിരുന്നു.

കൊല്ലം നിലമേലില്‍ സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പെടെ 26 പേരാണ് സംഘത്തിലുള്ളത്.

ഗിനിയന്‍ സേന പിടികൂടിയ സംഘത്തെ നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം. ഇത് തടയാനുള്ള ശ്രമങ്ങള്‍ വിദേശകാര്യമന്ത്രാലയവും എംബസിയും ആരംഭിച്ചു. നൈജീരിയന്‍ സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും.  നൈജീരിയയ്ക്ക് കൈമാറിയാല്‍ പിന്നീട് തങ്ങളെ ബന്ധപ്പെടാന്‍ പോലും കഴിയില്ല എന്നാണ് കുടുംബങ്ങളുടെ ആശങ്ക.

ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഓ ടെര്‍മിനലില്‍ ക്രൂഡോയില്‍ നിറയ്ക്കാന്‍ എത്തിയ കപ്പല്‍ ഗിനിയാ സേനയുടെ പിടിയിലായത്. 26 പേര്‍ അടങ്ങുന്ന സംഘത്തില്‍ 16 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പടെ മൂന്നു പേര്‍ മലയാളികളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.