'താമരാക്ഷന്‍ പിള്ള ബസ് 2.0'; നിയമം കാറ്റില്‍ പറത്തി കെഎസ്ആര്‍ടിസിയുടെ കല്യാണ യാത്ര

'താമരാക്ഷന്‍ പിള്ള ബസ് 2.0'; നിയമം കാറ്റില്‍ പറത്തി കെഎസ്ആര്‍ടിസിയുടെ കല്യാണ യാത്ര

കോതമംഗലം: നിയമം കാറ്റില്‍ പറത്തി കെഎസ്ആര്‍ടിസിയുടെ കല്യാണ യാത്ര. കെഎസ്ആര്‍ടിസി ബസിന്റെ പേരടക്കം മാറ്റി നിറയെ കാടും പടലും വെച്ച് അലങ്കോലമാക്കിയാണ് സര്‍വ്വീസ് നടത്തിയത്. കോതമംഗലത്തു നിന്ന് അടിമാലിയിലേക്കാണ് നിയമലംഘനം നടത്തിയുള്ള യാത്ര. ദിലീപും ഹരിശ്രീ അശോകനും അഭിനയിച്ച പറക്കും തളികയിലെ താമരാക്ഷന്‍ പിള്ള ബസിനെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു കെഎസ്ആര്‍ടിസി ബസിന്റെ രൂപമാറ്റം. ബസിന്റെ പേര് താമരാക്ഷന്‍ പിള്ള എന്നാക്കിയും ആയിരുന്നു സര്‍വ്വീസ് നടത്തിയത്.

ഞായറാഴ്ച ദിവസങ്ങളില്‍ കല്യാണ പാര്‍ട്ടികള്‍ക്കായി കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതില്‍ നിയമതടസമില്ല. എന്നാല്‍ വാഹനം വാടകയ്ക്ക് എടുക്കുന്ന സമയത്ത് യാതൊരു തരത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കഴിഞ്ഞയാഴ്ച കെഎസ്ആര്‍ടിസി ബസില്‍ പരസ്യങ്ങള്‍ പോലും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പോലും വകവയ്ക്കാതെയാണ് രൂപമാറ്റം വരുത്തിയുള്ള അപകട യാത്ര.

ഇടുങ്ങിയ പാതയിലൂടെ വരെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള വാഴയും തെങ്ങും കൊതുമ്പും വെച്ച് അലങ്കരിച്ചായിരുന്നു യാത്ര. റോഡ് റെഗുലേഷന്‍ ആക്ടിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.