ബ്രസീലിയ: ലോകകപ്പ് ഫുട്ബോളിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 26 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്. ഈ മാസം 20 ന് നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനായിട്ടാണ് ഏറ്റവുമധികം ആരാധകരുള്ള രാജ്യം ടീമിനെ തിരഞ്ഞെടുക്കാന്‍ പോകുന്നത്.
ആറാം തവണയും കിരീടം ഉയര്‍ത്തുമെന്ന് ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്ന ടീമാണ് ബ്രസീല്‍. ഏറ്റവുമധികം യുവതാരങ്ങളെ ലോകവേദിയില്‍ അണിനിരത്താന്‍ പോകുന്നതും ബ്രസീലാണെന്നാണ് ഗയിം വിദഗ്ധര്‍ ഉറപ്പു നല്‍കുന്നത്. എന്നാല്‍ ഒരോ താരത്തിനും പകരം വെയ്ക്കാന്‍ യുവനിര നില്‍ക്കേ ആരൊക്കെ പുറത്തു പോകുമെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്.
നെയ്മര്‍ മുന്‍നിരയില്‍ ഉറച്ചു നില്‍ക്കുകയാണ്. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റാഫിന, ആന്റണി, റിച്ചാര്‍ലിസണ്‍, ഗാബ്രിയല്‍ ജീസസ് എന്നിവരാണ് ഉറപ്പായി ടീമിലുള്ളവര്‍. അവസാന രണ്ട് സ്ഥാനത്തേയ്ക്കായി നാലു താരങ്ങളില്‍ ആരെന്നതാണ് നിലവിലെ പ്രശ്നം.
ഗാബ്രിയേല്‍ മാര്‍ട്ടിനെല്ലി, റോബര്‍ട്ടോ ഫിര്‍മിനോ, മാത്തേയൂസ് ക്യൂന, പെഡ്രോ എന്നിവരില്‍ ആര് ടീമിലുണ്ടാകുമെന്ന് നാളെ അറിയാം. ഇതില്‍ മാര്‍ട്ടിനെല്ലിയും പെഡ്രോയും ക്ലബ് ഫുട്ബോളിലെ ഉശിരന്‍ പ്രകടനത്തിന്റെ പുറത്ത് ടീമിലെത്തുമെന്ന സൂചനയും ശക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.