വാഷിങ്ടന്‍ : നവംബര്‍ 12ന് ട്രംപിന്റെ മകള്‍ ടിഫിനിയുടെ വിവാഹം ഫ്‌ളോറിഡയില്‍ നടക്കും. ഇതിനുശേഷം 14ന് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നതായാണ് ട്രംപുമായി അടുത്ത ബന്ധമുള്ളവര്‍ നല്‍കുന്ന സൂചന. ഇടക്കാല തിരഞ്ഞെടുപ്പില്‍ യുഎസ് സെനറ്ററില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ നവംബര്‍ 14ന് തിരഞ്ഞെടുക്കുന്നതിന് മറ്റൊരു പ്രധാന കാരണം കൂടി ചൂണ്ടികാണിക്കപ്പെടുന്നു. പ്രസിഡന്റ് ബൈഡന്‍ നീണ്ട ഏഷ്യന്‍ സന്ദര്‍ശത്തിനായി നവംബര്‍ രണ്ടാം വാരം പുറപ്പെടും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ നടക്കുന്ന പ്രഖ്യാപനം ലോകശ്രദ്ധ ആകര്‍ഷിക്കും.
എന്നാല്‍ സ്ഥാനാര്‍ഥിത്വം എവിടെവച്ചു പ്രഖ്യാപിക്കണമെന്നതില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണു സുചന. വ്യാഴാഴ്ച അയോവയില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു തയാറായതായി ട്രംപ് വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.