കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കി യുഎഇ

കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കി യുഎഇ

ദുബായ്: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളെല്ലാം യുഎഇ നീക്കി. നാളെ മുതലാണ് ഇളവുകള്‍ പ്രാബല്യത്തിലാവുക. ഇനിമുതല്‍ മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങളിലുള്‍പ്പടെ യാത്ര ചെയ്യുമ്പോള്‍ മാസ്ക് നിർബന്ധമല്ല. ആരാധനാലയങ്ങളില്‍ ഉള്‍പ്പടെ തുറന്നിട്ടതും അടച്ചിട്ടതുമായ പൊതുസ്ഥലങ്ങളിലും മാസ്ക് നിർബന്ധമല്ല. എന്നാല്‍ ആരോഗ്യകേന്ദ്രങ്ങളിലും നിശ്ചയ ദാ‍ർഢ്യക്കാർക്കുളള കേന്ദ്രങ്ങളിലും മാസ്ക് നിർബന്ധമാണ്. 

ആരാധനാലയങ്ങളില്‍ പ്രാർത്ഥനാ വിരികള്‍ കൊണ്ടുവരുന്നതും നിർബന്ധമല്ല.
ഞായറാഴ്ച സർക്കാർ വക്താവ് നടത്തിയ വിർച്വല്‍ വാ‍ർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയത്.


വാക്സിനേഷന്‍ എടുത്തതിന്‍റെ തെളിവായി അല്‍ ഹോസന്‍ ആപ്പ് ഉപയോഗപ്പെടുത്താം. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ ഹോസന്‍ ആപ്പിലെ ഗ്രീന്‍ പാസ് നിർബന്ധമല്ലെന്ന് നാഷണല്‍ എമർജന്‍സി ക്രൈസിസ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ പൊതു തീരുമാനമാണ് നാഷണല്‍ എമർജന്‍സി ക്രൈസിസ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അറിയിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അതത് എമിറേറ്റുകളിലെ ആരോഗ്യഅധികൃതർക്കാണ്.

കോവിഡ് പോസിറ്റീവായ ആളുകള്‍ക്കുളള അഞ്ച് ദിവസത്തെ ഐസൊലേഷന്‍ കാലയളവില്‍ മാറ്റമില്ല. കോവിഡ് പിസിആർ പരിശോധനയും ആരോഗ്യകേന്ദ്രങ്ങളും തുടർന്നും പ്രവർത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.