സര്‍ക്കാര്‍ ജോലികളെല്ലാം സിപിഎം കേഡറുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നു; സംസ്ഥാനം ഭരണഘടന തകര്‍ച്ചയിലേക്കെന്ന് ഗവര്‍ണര്‍

സര്‍ക്കാര്‍ ജോലികളെല്ലാം സിപിഎം കേഡറുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നു; സംസ്ഥാനം ഭരണഘടന തകര്‍ച്ചയിലേക്കെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. മേയറുടെ കത്ത് വിവാദത്തിലായ സംഭവത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഭരണഘടന തകര്‍ച്ചയിലാണ്. മുഖ്യമന്ത്രി ആരാണെന്ന് തനിക്ക് അറിയാമെന്നും മുഖ്യനെ പേടിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ തൊഴിലില്ലാതെ വലയുകയാണ്. അപ്പോഴാണ് സിപിഎം കേഡര്‍മാരെ തിരഞ്ഞെടുത്ത് ജോലിക്ക് നിയമിക്കുന്നത്. താന്‍ അഡ്മിനിസ്ട്രേഷനില്‍ ഇടപെടുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ അതിനുള്ള ഒരു തെളിവ് കൊണ്ടു വന്നാല്‍ താന്‍ രാജിവെയ്ക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാരിലെ ചിലര്‍ രാജ്ഭവന്‍ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. വിമര്‍ശനമാകാം എന്നാല്‍ താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ല. സിപിഎം ധര്‍ണ്ണ നടത്തുമെന്നാണ് പറയുന്നത്. താന്‍ രാജ്ഭവനില്‍ ഉള്ളപ്പോള്‍ തന്നെ അത് നടത്തട്ടെ. ധര്‍ണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.