കൊച്ചി: വിദേശ രാജ്യങ്ങളില്‍നിന്നു തിരികെയെത്തുന്ന മലയാളികളുടെ എണ്ണം വലിയ തോതില്‍ കുറയുന്നത് കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്നു കെ.സി.ബി.സി യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും കെ.സി.വൈഎം സംസ്ഥാന ഡയറക്ടറുമായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര. കേരളത്തിലെ പള്ളികളില്‍ 15-നും 35-നും ഇടയിലുള്ള ചെറുപ്പക്കാര്‍ അപ്രത്യക്ഷരായിരിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
'കോവിഡാനന്തര കേരളം കൂട്ടപ്പാലായനത്തിലേക്കോ?' എന്ന വിഷയത്തില്‍ സിന്യൂസ് ലൈവ് സംഘടിപ്പിച്ച സൗഹൃദ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിന്യൂസ് ലൈവിന്റെ എഡിറ്റോറിയല്‍ അൈഡ്വസര്‍ പ്രകാശ് ജോസഫ് മോഡറേറ്ററായി.
വിദേശങ്ങളില്‍ പഠിക്കാനും ജോലി ചെയ്യാനും താല്‍പര്യപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം അനുദിനം ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് ഫാ. സ്റ്റീഫന്‍ തോമസ് പറഞ്ഞു. തൊഴിലവസരങ്ങളുടെ കുറവ്, വെല്‍വെയര്‍ സംവിധാനത്തിലെ അപര്യാപ്തത, വരുമാനക്കുറവ് എന്നിവ കാരണമാണ് ചെറുപ്പക്കാര്‍ കൂട്ടത്തോടെ വിദേശത്തേക്കു പോകുന്നത്.
കേരളത്തിലെ സഭകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് പള്ളികളില്‍ യുവാക്കളില്ല എന്നതാണ്. 1998-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സര്‍വേ പ്രകാരം 1.5 ദശലക്ഷം പേരാണ് കേരളത്തില്‍നിന്നു പുറത്തേക്കു പോയത്. അതില്‍ 70000 പേര്‍ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടായിരുന്നു. 2018-ല്‍ നടത്തിയ സര്‍വേ പ്രകാരം 2.12 ദശലക്ഷം പേര്‍ പുറത്തേക്കു പോയതില്‍ 140000 മാത്രാണ് തിരിച്ചുവരാന്‍ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നത്.
കേരളം വൃദ്ധ സംസ്ഥാനമായി മാറുകയാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. വിദേശരാജ്യങ്ങളിലെ വയോധികരെ പരിചരിക്കാന്‍ ചെറുപ്പക്കാര്‍ വലിയ തോതില്‍ പോകുന്നു. എന്നാല്‍ ഈ ചെറുപ്പക്കാരുടെ പ്രായമായ മാതാപിതാക്കളെ ആരു പരിചരിക്കുമെന്നത് വലിയ ചോദ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍തന്നെ മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ സൃഷ്്ടിച്ച് അമിതമായ പലായനം ഒഴിവാക്കാന്‍ സര്‍ക്കാരിനൊപ്പം സഭയും ശ്രമിക്കണം. കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ കൂട്ടത്തോടെയുള്ള പലായനം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മരണനിരക്കിനേക്കാള്‍ ജനനനിരക്ക് കുറഞ്ഞത് കുടുംബങ്ങളുടെ ഒറ്റപ്പെടലിനും തകര്‍ച്ചയ്ക്കും കാരണമായതായി കെ.സി.വൈഎം താമരശ്ശേരി രൂപത ജനറല്‍ സെക്രട്ടറി അഭിലാഷ് കുടിപ്പാറ ചൂണ്ടിക്കാട്ടി. ക്രൈസ്തവ യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ നേരിടുന്ന പ്രതിസന്ധികളും വിദേശ രാജ്യത്തേക്ക് അവരെ ആകര്‍ഷിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പ്രവാസ ജീവിതത്തിലേക്കു പോകാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നുവെന്നും അഭിലാഷ് പറഞ്ഞു.
ഈ വിഷയത്തിലുള്ള വിശദമായ ചര്‍ച്ച കാണാന്‍ ചുവടെയുള്ള വീഡിയോയില്‍ ക്ലിക്ക് ചെയ്യുക:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.