ദുബായ്: ആറാമത് ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടന്ന ദുബായ് റണ്ണില്‍ പതിനായിരത്തോളം പേർ പങ്കെടുത്തു. ഷെയ്ഖ് സായിദ് റോഡില്‍ നടന്ന ദുബായ് റൈഡില്‍ 34,897 പേരാണ് സൈക്കിള്‍ സവാരിക്കിറങ്ങിയത്. കഴിഞ്ഞ വർഷത്തെ 33,000 മെന്ന റെക്കോർഡാണ് ദുബായ് റൈഡിന്‍റെ മൂന്നാം എഡിഷന്‍ തിരുത്തിയത്.
ഞായറാഴ്ച രാവിലെ 5.30 നാണ് ദുബായ് റൈഡ് ആരംഭിച്ചത്. ഇതിനായി പുലർച്ചെ മൂന്ന് മണിമുതല്‍ രാജ്യത്തിന്‍റെ വിവിധ എമിറേറ്റുകളില്‍ നിന്ന് സൈക്കിളുകള്‍ എത്തിത്തുടങ്ങിയരുന്നു. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയും ദുബായ് പോലീസും സുരക്ഷയൊരുക്കി. ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് ഖലീഫ, ഡൗൺടൗൺ, വാട്ടർ കനാൽ എന്നിവയുടെ മുന്നിലൂടെയായിരുന്നു സൈക്കിള്‍ സവാരി.
കുടുംബങ്ങൾക്കുള്ള റൂട്ട് നാല് കിലോമീറ്ററും മറ്റുള്ളവരുടേത് 12 കിലോമീറ്ററുമായിരുന്നു.റൈഡർമാർക്ക് സൗകര്യമൊരുക്കി ദുബായ് മെട്രോ പുലർച്ച 3.30 മുതല്‍ ഓടിത്തുടങ്ങിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.