ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മൂന്നു വയസുകാരിയുടെ മൃതദേഹവുമായി മൂന്നംഗ ആദിവാസി കുടുംബം ബൈക്കില്‍ സഞ്ചരിച്ചത് 65 കിലോമീറ്റര്‍.
തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് സെന്റര്‍ (എംസിഎച്ച്) അധികൃതരാണ് പണമില്ലാത്തതിനാല്‍ കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് അനുവദിക്കാതിരുന്നത്.
ഖമ്മം ജില്ലയിലെ കോട്ട മെടേപള്ളി ഗ്രാമത്തിലെ വെട്ടി മല്ലയ്യയുടെ മകള്‍ വെട്ടി സുക്കിയാണ് (മൂന്ന്) മരിച്ചത്. അസുഖം ബാധിച്ച കുട്ടിയെ ആദ്യം എന്‍കൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
കുട്ടിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് ഡോക്ടര്‍ ഖമ്മം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്നലെ കുട്ടി മരിച്ചു. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഗ്രാമത്തിലെ ബന്ധുവിന്റെ ബൈക്ക് എത്തിച്ച് മൃതദേഹവുമായി മുന്നു പേര്‍ ഒരു ബൈക്കില്‍ പോവുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.