പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധ ഭീഷണി. നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി അനില്‍ കുമാറിനാണ് വിദേശത്ത് നിന്ന് വധ ഭീഷണിയെത്തിയത്. ഇന്നലെ രാത്രി ഒന്‍പതരക്ക് ഭീഷണി കോള്‍ എത്തിയത്.
'ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു' എന്നായിരുന്നു ഭീഷണി. പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിന്റെ വിരോധമാണ് ഭീഷണിക്ക് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ശ്രീനിവാസന്‍ കൊലപാതക കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. പിഎഫ്‌ഐ ഏരിയ പ്രസിഡന്റ് അന്‍സാര്‍, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. കേസില്‍ എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീര്‍ അലിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിന് തലേ ദിവസം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന ഗൂഢാലോചനയില്‍ അമീര്‍ അലി മുഖ്യപങ്ക് വഹിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 16 നായിരുന്നു മേലാമുറിയിലെ കടയില്‍ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.