മനാമ: ബഹ്റൈനില്‍ പാർലമെന്‍റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. 40 പാർലമെന്‍റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.
പാർലമെന്‍റ് അംഗങ്ങളായ നിരവധി പേർ വീണ്ടും മത്സരിക്കുന്നുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റവരും പുതുമുഖങ്ങളും മത്സരരംഗത്തുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് പലരുടേയും തെരഞ്ഞെടുപ്പ് പ്രചാരണം. രാജ്യത്ത് പലയിടങ്ങളിലായി ബോർഡുകളും ടെന്‍റുകളും സ്ഥാപിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ട്.
നവംബർ 12ന് രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെയാണ് വോട്ടെടുപ്പ് നടക്കുക. റീപോളിങ് ആവശ്യമായി വന്നാൽ നവംബർ 19ന് നടക്കും. വിദേശത്തുള്ളവർക്കായി അതത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസി, കോൺസുലേറ്റ്, നയതന്ത്രമിഷൻ എന്നിവിടങ്ങളിൽ നവംബർ എട്ടിന് വോട്ടെടുപ്പ് നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.