ഹോപ്പ് കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു, വിജയികൾക്ക് ലക്ഷം വിലവരുന്ന സമ്മാനങ്ങൾ

ഹോപ്പ് കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു,  വിജയികൾക്ക് ലക്ഷം  വിലവരുന്ന  സമ്മാനങ്ങൾ

ദുബൈ :ദുബൈ കേന്ദ്രമായുള്ള ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു."ഹോപ്പ് 2020 ചിൽഡ്രൻസ് ഡേ സ്പെഷ്യൽ കോണ്ടസ്റ്റ് എന്ന പേരിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.15 വയസിന് താഴെയുള്ള കുട്ടികൾക്കാണ് മത്സരം.കുട്ടികളുടെ കഴിവുകൾ ഹോപ്പിന്റെ വെബ്സൈറ്റ് മുഖേനയുള്ള ലിങ്കിലേക്ക് അയച്ചു കൊടുത്തതാണ് മത്സരത്തിന്റെ ഭാഗമാകാൻ കഴിയുക. വിജയികൾക്ക് ലക്ഷം രൂപ വിലവരുന്ന വിവിധ സമ്മാനങ്ങൾ ലഭിക്കും.ഈ മാസം മുപ്പതാം തീയതിക്കുള്ളിലാണ് എൻട്രികൾ അയക്കേണ്ടത്

ക്യാൻസർ ബാധിതരായ കുട്ടികൾക്ക് വേണ്ടി, ഇന്ത്യക്കകത്തും പുറത്തും പ്രവർത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ് ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ. ക്യാൻസർ ബാധിച്ച നിരവധി കുട്ടികളെയാണ് ഹോപ്പ് ഹോമിൽ സംരക്ഷിച്ചുവരുന്നത്.ഇതര കുട്ടികളുടെ സർഗാത്മക കഴിവുകളും, അവരുടെ സന്തോഷ നിമിഷങ്ങളും ഹോപ്പിലെ കുരുന്നുകൾക്ക് സമ്മാനിച്ചു - അവരെ സമൂഹത്തിൽ സജീവമാകാനാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഹോപ്പിന്റെ സ്ഥാപകൻ ഹാരിസ് പറഞ്ഞു.എ ഗിഫ്റ്റ് ഓഫ് ഹോപ്പ്,എ ലെറ്റർ ഓഫ് ഹോപ്പ്, എ വേഡ് ഓഫ് ഹോപ്പ് എന്നീ 3 വിഭാഗങ്ങളിലായിട്ടാണ് മത്സരം

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗമാണ് ഗിഫ്റ്റ് ഓഫ് ഹോപ്പ്. ഈ പ്രായക്കാരുടെ എന്തു കഴിവും, 60 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാക്കി വെബ്സൈറ്റ് മുഖേനെ അയച്ചു കൊടുക്കുന്നതാണ് മത്സര രീതി.ആറു വയസ്സ് മുതൽ 10 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗമാണ് ലെറ്റർ ഓഫ് ഹോപ്പ്. ഹോപ്പിലെ കുരുന്നകൾക്ക് പ്രചോദന കത്ത് എഴുതുന്നതാണ് ഇത് . കുട്ടികൾ സ്വന്തം കൈപ്പിടിയിലാണ് എഴുതേണ്ടത്. ഇംഗ്ലീഷിലും മലയാളത്തിലും കത്തെഴുതാം. എഴുതിയ കത്തും, അതിന്റെ ചെറിയ വീഡിയോയും ഹോപ്പിലേക്ക് അയക്കുന്നതാണ് ഇതിന്റെ നിബന്ധന ."കുട്ടികളിലെ ക്യാൻസർ" എന്ന വിഷയത്തിൽ ബോധവൽക്കരണ- പ്രഭാഷണം നടത്തുന്നതാണ് വേഡ് ഓഫ് ഹോപ്പ്. പതിനൊന്നു വയസ്സു മുതൽ 15 വയസ് പ്രായമുള്ളവർക്കാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാം. വീഡിയോ ഒരു മിനിറ്റിൽ താഴെയായിരിക്കണം.ദുബൈയിലെ "കിൽട്ടൻ" ബിസിനസാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് ഹോപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. മത്സര ലിങ്ക്

hopechildcancercare.org



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.