ന്യൂഡല്‍ഹി: നിയമപഠനമാണ് ലക്ഷ്യമെങ്കില്‍ 'നാഷനല്‍ ലോ യൂണിവേഴ്‌സിറ്റി ഡല്‍ഹി' നടത്തുന്ന മൂന്നു പ്രോഗ്രാമുകളിലേക്ക് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. nationallawuniversitydelhi.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
അഞ്ച് വര്‍ഷ ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) 123 സീറ്റ്, 45% മാര്‍ക്കോടെ പ്ലസ്ടു വേണം. പട്ടിക, ഭിന്നശേഷി വിഭാഗമെങ്കില്‍ 40%.
ഒരു വര്‍ഷ എല്‍എല്‍എം 81 സീറ്റ്, 50 % മാര്‍ക്കോടെ എല്‍എല്‍ബി / തുല്യയോഗ്യത വേണം. പട്ടിക, ഭിന്നശേഷി വിഭാഗം 45%.
പിഎച്ച്ഡി 16 സീറ്റ്, 55 % മാര്‍ക്കോടെ എല്‍എല്‍എം / തുല്യയോഗ്യത വേണം. പട്ടിക, ഭിന്നശേഷി വിഭാഗം 50%.
കൊച്ചി അടക്കമുള്ള കേന്ദ്രങ്ങളില്‍ ഡിസംബര്‍ 11നു രാവിലെ 11 മുതല്‍ 12.30 വരെ നടത്തുന്ന AILET- 2023 (All India Law Entrance Test) പരീക്ഷയില്‍ യോഗ്യത തെളിയിക്കണം.
22ന് അഡ്മിറ്റ് കാര്‍ഡ് സൈറ്റില്‍ വരും. കടലാസും പേനയും ഉപയോഗിക്കുന്ന ഒഎംആര്‍ ടെസ്റ്റാണ്. തെറ്റിനു മാര്‍ക്ക് കുറയ്ക്കും. അപേക്ഷകര്‍ക്കു പ്രായപരിധിയില്ല. ഒസിഐ, പിഐഒ വിഭാഗക്കാര്‍ ടെസ്റ്റ് എഴുതേണ്ട. പക്ഷേ 12ല്‍ 65% മാര്‍ക്ക് വേണം. എന്‍ആര്‍ഐ സീറ്റില്ല. CLAT/LSAT യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇവിടെ പ്രവേശനമില്ല. UGC NET/JRF/MPhil/SLAT യോഗ്യതയുള്ളവരും പിഎച്ച്ഡി പ്രവേശനത്തിന് ഈ ടെസ്റ്റ് എഴുതണം.
അപേക്ഷയുടെയോ സര്‍ട്ടിഫിക്കറ്റുകളുടെയോ ഹാര്‍ഡ് കോപ്പി അയയ്‌ക്കേണ്ടതില്ല. പട്ടിക വിഭാഗക്കാരുടെ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് ഒഴികെ ഒരു രേഖയും അപേക്ഷാ വേളയില്‍ അപ്ലോഡ് ചെയ്യേണ്ടതുമില്ല. പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് സൈറ്റിലെ FAQ വിഭാഗത്തിലുണ്ട്. അപേക്ഷാ ഫീ 3500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ 1500 രൂപ. പട്ടിക വിഭാഗത്തിലെ ബിപിഎല്‍ അപേക്ഷകര്‍ക്ക് അപേക്ഷാ ഫീയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.