സാമ്പത്തിക വള‍ർച്ചയില്‍ മുന്നേറ്റം രേഖപ്പെടുത്തി യുഎഇ

സാമ്പത്തിക വള‍ർച്ചയില്‍ മുന്നേറ്റം രേഖപ്പെടുത്തി യുഎഇ

ദുബായ്: രാജ്യത്തെ സാമ്പത്തിക വളർച്ചയില്‍ വന്‍ മുന്നേറ്റം രേഖപ്പെടുത്തി. മാജിദ് അല്‍ ഫുത്തൈം പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 2011 ന് ശേഷം രാജ്യം വ്യക്തമായ മുന്നേറ്റം നടത്തുന്നത് ഈ വർഷമാണ്. ഓക്സഫർഡ് ഇക്കണോമിക്സിന്‍റെ വിലയിരുത്തല്‍ പ്രകാരം യുഎഇയുടെ വളർച്ച 6.8 ശതമാനമാണ്. കഴിഞ്ഞ വർഷം 3.8 ശതമാനമായിരുന്നു വർദ്ധനവ്.

ഇ-കൊമേഴ്സിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.വരും വർഷങ്ങളിലും ഇ കൊമേഴ്സ് വില്‍പന വർദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. മൊത്തം റീടെയ്ല്‍ സമ്പദ് വ്യവസ്ഥയുടെ 11 ശതമാനം ഇ കൊമേഴ്സ് വഴിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമെന്ന രീതിയില്‍ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ദുബായില്‍ 182 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്. യു.​​എ.​​ഇ റി​​യ​​ൽ എ​​സ്റ്റേ​​റ്റ് വി​​പ​​ണി​​യി​ലും വലിയ ഉണർവ്വ് പ്രകടമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.