അബുദബി: ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് സ്കൂട്ടറുകളും കാല്‍നടയാത്രാക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. താമസ മേഖലകളില്‍ ഇത്തരത്തിലുളള പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഇ സ്കൂട്ടറുകള്‍ ഓടിക്കാന്‍ നിർദ്ധിഷ്ട സ്ഥലങ്ങളുണ്ട്. ഇത് പാലിക്കാതെ അനുവാദമില്ലാത്ത സ്ഥലങ്ങളിലൂടെ ഇ സ്കൂട്ടറുകള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അധികതർ പറഞ്ഞു.
നിയമം ലംഘിച്ചാല്‍ 200 മുതല്‍ 500 ദിർഹം വരെയാണ് പിഴ. ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ അബുദബി പൊലീസുമായി സഹകരിച്ചാണ് നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുക. അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ അനുവദിക്കപ്പെട്ട വേഗതയില്‍ മാത്രമെ ഇരുചക്ര - ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാവൂയെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.