കുവൈത്ത് ദേശീയദിനം 2023, കാർണിവല്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കുവൈത്ത് ദേശീയദിനം 2023, കാർണിവല്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: 2023 ലെ കൂവൈത്ത് ദേശീയ ദിനം ആഘോഷിക്കാനുളള ഒരുക്കങ്ങള്‍ ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം. കുവൈത്തിലെ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ കാർണിവല്‍ നടത്താനുളള ഒരുക്കങ്ങള്‍ സർക്കാർ ഏജന്‍സികള്‍ ആരംഭിച്ചിട്ടുളളത്. ഇതിനായി ടൂറിസം പ്രൊജക്ട് കമ്പനിയെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. 7 മന്ത്രാലയങ്ങൾ ആണ് സമിതിയിൽ ഉൾപ്പെടുന്നത്.

ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, മാധ്യമം, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി,  സാമൂഹികകാര്യങ്ങൾ, തൊഴിൽ എന്നീ മന്ത്രാലയങ്ങളാണ് സമിതിയിൽ ഉൾപ്പെടുന്നത് . കാർണിവലിന്‍റെ ആവശ്യകതകൾ സംബന്ധിച്ച് കമ്പനിയുമായി ആശയവിനിമയം നടത്താനും ഏകോപിപ്പിക്കാനും സർക്കാർ ഏജൻസികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.