ആര്യയെ പാവയെപ്പോലെ കസേരയിലിരുത്തി പിന്‍വാതില്‍ നിയമനം നടത്തുന്നു; വിമര്‍ശനവുമായി വി.ഡി സതീശന്‍

ആര്യയെ പാവയെപ്പോലെ കസേരയിലിരുത്തി പിന്‍വാതില്‍ നിയമനം നടത്തുന്നു; വിമര്‍ശനവുമായി വി.ഡി സതീശന്‍

തിരുവനന്തപുരം: ആര്യയെ പാവയെപ്പോലെ കസേരയിലിരുത്തി പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു തരത്തില്‍ മേയര്‍ക്ക് നന്ദി പറയണം. മേയര്‍ കത്ത് എഴുതിയത് കൊണ്ടാണ് പിന്‍വാതില്‍ നിയമനങ്ങളുടെ നിജസ്ഥിതി പുറത്ത് വന്നത്. ചെറുപ്പക്കാരെ വഞ്ചിച്ച് നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗ്യതകള്‍ ഉണ്ടായിട്ട് കാര്യമില്ല. യൂണിവേഴ്‌സിറ്റി നിയമനങ്ങള്‍ക്ക് സിപിഐഎം നേതാവിന്റെ ഭാര്യയായിരുന്നാലേ കാര്യമുള്ളൂവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പിന്‍വാതില്‍ നിയമനങ്ങളുടെ അധ്യായം അടഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത് എങ്ങനെയാണ്. നിങ്ങള്‍ അടച്ചാല്‍ അങ്ങനെയങ്ങ് അടയുന്നതല്ല ഈ അധ്യായം. നിങ്ങള്‍ പറയുന്ന അസംബന്ധങ്ങള്‍ വിശ്വസിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍ എന്ന് കരുതിയോ.

ഓര്‍ഡിനന്‍സ് ഇറക്കുന്നത് വിചിത്രം. ഉന്നത വിദ്യാഭ്യാസ മേഖലയെ കമ്യൂണിസ്റ്റുകാരെ കൊണ്ട് നിറയ്ക്കാനുള്ള ശ്രമാണ്. അത് അനുവദിക്കില്ല. തീരുമാനത്തെ പ്രതിപക്ഷം അംഗീകരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോ ചാന്‍സലറെ മാറ്റേണ്ട ആവശ്യം സംസ്ഥാനത്ത് ഇല്ല. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുപ്രീം കോടതിയില്‍ തോറ്റത് സര്‍ക്കാരും ഗവര്‍ണറുമാണ്. പ്രതിപക്ഷ നിലപാടാണ് വിജയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആനാവൂരിനെ എന്നാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി നിയമിച്ചതെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ആനാവൂര്‍ നാഗപ്പന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി മാത്രമാണ്. എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.