ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം - എസ്' ബഹിരാകാശത്തേക്ക്

ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം - എസ്' ബഹിരാകാശത്തേക്ക്

ന്യൂഡൽഹി: ഇന്ത്യയിലെ സ്വകാര്യ സ്ഥാപനം വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു. വിക്രം-എസ്’ എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റിന്റെ വിക്ഷേപണം മാസം 12-നും 16-നുമിടയിൽ ഉണ്ടായേക്കും. 

ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസ് ആണ് റോക്കറ്റ് വികസിപ്പിച്ചത്. ‘പ്രാരംഭ്’ എന്നാണ് സ്കൈറൂട്ട് എയ്റോസ്പേസിന്റെ ഈ കന്നിദൗത്യത്തിനു പേര്. മൂന്ന്‌ പേലോഡുകളും വഹിച്ചാണ് ‘വിക്രം-എസി’ന്റെ യാത്ര.

ഐഎസ്ആർഒ യുടെ വിക്ഷേപണകേന്ദ്രമായ ശ്രീഹരിക്കോട്ടയിൽനിന്നാണ് വിക്ഷേപണമെന്ന് സ്കൈറൂട്ട് എയ്റോസ്പേസ് സിഇഒയും സഹസ്ഥാപകനുമായ പവൻകുമാർ ചന്ദന പറഞ്ഞു. 

ഐഎസ്ആർഒ യുടെയും ഇന്ത്യൻ നാഷണൽ സ്പെയ്സ് പ്രൊമോഷൻ ആൻഡ് ഓഥറൈസേഷൻ സെന്ററിന്റെയും പിന്തുണകൊണ്ടാണ് റോക്കറ്റ് നിർമാണം അതിവേഗം സാധിച്ചത്. ഇന്ത്യൻ ബഹിരാകാശപദ്ധതിക്കു തുടക്കമിട്ട വിക്രം സാരാഭായിയോടുള്ള ആദരമായാണ് റോക്കറ്റിന് ‘വിക്രം’ എന്നു പേരിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.