പുതിയ വസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല; കാരണം ഇതാണ്

പുതിയ വസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല; കാരണം ഇതാണ്

പുതിയ ഒരു വസ്ത്രം എന്നത് ആരേയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഇടയ്ക്കിടെ പലരും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കാറുമുണ്ട്. പലപ്പോഴും പുതിയ ഒരു വസ്ത്രം വാങ്ങി എത്തിയാല്‍ നാം അത് ഉയനെ തന്നെ ധരിച്ച് ഇറങ്ങാറുണ്ട്. എന്നാല്‍ പുതിയ വസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമല്ല.

പുത്തന്‍ വസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നാണ് പഠനങ്ങള്‍ പോലും സൂചിപ്പിക്കുന്നത്. പലപ്പോഴും ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകുന്നു ഇത്തരത്തില്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഓരോ വസ്ത്രങ്ങളും പല ഫാക്ടറികളില്‍ തയാറാക്കിയ ശേഷം വിവിധ മാര്‍ഗങ്ങളിലൂടെ കടന്നാണ് നമ്മുടെ ഓരോരുത്തരുടേയും കൈവശം എത്തുന്നത്.

മാത്രമല്ല ഫാക്ടറികളില്‍ നിര്‍മാണ സമയത്ത് നിറങ്ങള്‍ ചേര്‍ക്കുമ്പോഴൊക്കെ ചില കെമിക്കലുകളും ചേര്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് ശരീരത്തിന് അത്ര ഗുണകരമായിരിക്കണമെന്നില്ല. പ്രത്യേകിച്ച് സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക്. പല വിധത്തിലുള്ള നിറങ്ങളാണ് ഓരോ വസ്ത്രങ്ങളും നിര്‍മിക്കുന്ന സമയത്ത് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു തവണയെങ്കിലും കഴുകി വൃത്തിയാക്കിയെങ്കില്‍ മാത്രമേ അവ സ്വാഭാവികമായും സുരക്ഷിതമാകൂ.

മാത്രമല്ല പലപ്പോഴും നിരവധിപ്പേര്‍ വസ്ത്രങ്ങള്‍ ട്രയല്‍ ചെയ്ത് നോക്കാറുണ്ട്. ഇതും പലവിധ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകാറുണ്ട്. എന്തായാലും പുത്തന്‍ വസ്ത്രങ്ങള്‍ കഴുകിയ ശേഷം ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും ആരോഗ്യകരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.