അതിര്‍ത്തിയില്‍ ചൈനീസ് സാന്നിധ്യം; സാഹചര്യങ്ങളെ നേരിടാന്‍ സൈന്യം തയ്യാറാകണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

അതിര്‍ത്തിയില്‍ ചൈനീസ് സാന്നിധ്യം; സാഹചര്യങ്ങളെ നേരിടാന്‍ സൈന്യം തയ്യാറാകണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന സൈന്യത്തെ വിന്യസിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം പ്രവര്‍ത്തന ക്ഷമമാകണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രയാസമേറിയ സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തരായിരിക്കണമെന്നും എന്തും നേരിടാന്‍ സേന സന്നദ്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിലും നേതൃത്വത്തിലും മന്ത്രി പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ആര്‍മി കമാന്‍ഡര്‍മാരുടെ അഞ്ച് ദിവസ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് രാജ്നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ജനറല്‍ മനോജ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സമ്മേളനത്തില്‍ ചൈനയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തികളിലെ പ്രവര്‍ത്തന സാഹചര്യം, യുദ്ധ സന്നദ്ധത, അടിസ്ഥാന സൗകര്യ വികസനം, സ്വദേശിവല്‍ക്കരണം, മാനവ വിഭവശേഷി നിര്‍വഹണം എന്നിവയിലൂടെയുള്ള നവീകരണ പദ്ധതികളുടെ സമഗ്രമായ അവലോകനം നടത്തും.

സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍, വ്യോമ-നാവികസേനാ മേധാവികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യ-ചൈനയുമായുള്ള ബന്ധങ്ങള്‍, ദേശീയ സുരക്ഷയ്ക്കുള്ള സാങ്കേതിക വെല്ലുവിളികള്‍ എന്നീ വിഷയങ്ങളില്‍ നയതന്ത്രജ്ഞര്‍ സംസാരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.