ഓരോ ജീവനും വിലപ്പെട്ടതാണ്. മനുഷ്യരുടേത് മാത്രമല്ല മൃഗങ്ങളുടേയും. എന്തിനേറെ പറയുന്ന സസ്യലതാദികളുചെ ജീവനും ഏറെ വിലപ്പെട്ടതാണ്. 700 വര്‍ഷം പഴക്കമുള്ള ഒരു ആല്‍മരം പുതിജീവിതത്തിലേക്ക് മടങ്ങി വന്നതിന്‍രെ സന്തോഷത്തിലാണ്‌തെലുങ്കാനയിലെ മഹബൂബ് നഗര്‍ ജില്ലയിലുള്ളവര്‍.
ദീര്‍ഘനാളത്തെ തീവ്രപരിചരണത്തിന് ഒടുവിലാണ് ഈ അല്‍മരം ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഒരു കാലത്ത് തലയെടുപ്പോടെ നിന്നിരുന്ന ഈ ആല്‍മരം പ്രൗഡിയും അന്നാട്ടുകാരുടെ സ്വകാര്യ അഹങ്കാരവുംകൂടിയായിരുന്നു. എന്നാല്‍ 2017-ല്‍ ആല്‍മരത്തിന്റെ ചില്ലകലില്‍ ഒന്നൊടിഞ്ഞു. കിലോമീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടന്ന ആല്‍മാരം നാശത്തിന്റെ വക്കിലാണെന്ന് അറിഞ്ഞപ്പോള്‍ ജില്ലാഭരണകൂടം വേദനിച്ചു.
ജില്ലാഭരണകൂടം തന്നെയാണ് ആല്‍മരത്തെ വീണ്ടും പഴയ പ്രൗഡിയിലേക്ക് മടക്കികൊണ്ടുവരണമെന്ന് തീരുമാനിച്ചതും. ചിതലുകള്‍ ആല്‍മരത്തെ ആക്രമിക്കുന്നുണ്ടായിരുന്നു. മാത്രമല്ല ആന്തരിക രോഗങ്ങളും മരത്തെ കലശലായി ബാധിച്ചു. വിദഗ്ധരായ പലരുടേയും അഭിപ്രായങ്ങള്‍ കേട്ടതിന് ശേഷമാണ് ആല്‍മരത്തിന് വേണ്ട പരിചരണം തുടങ്ങിയത്.
ഒരു പ്രത്യേക പദ്ധതി തന്ന ആല്‍മരത്തിനായി തയാറാക്കി. മരത്തിനുവേണ്ടി ക്ലോറിപിരിഫോഡ് തളിച്ചു. അണുബാധ ഉള്ളിലേക്ക് ബാധിച്ചതിനാല്‍ അഞ്ഞൂറ് കുപ്പി ഉപ്പുവെള്ളം മരത്തിലേക്ക് ഘടിപ്പിച്ചു. മരത്തിന്റെ പല ഭാഗങ്ങളിലായി രണ്ട് മീറ്ററോളം വലുപ്പത്തില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി അതിലേക്കാണ് ഉപ്പുവെള്ളം കയറ്റിവിട്ടത്. രാസകീടനാശിനികള്‍ക്ക് പുറമെ വെര്‍മി കമ്പോസ്റ്റ്, വേപ്പണ്ണ തുടങ്ങിയവ ഉപയോഗിച്ചും പരിചരിച്ചു.
മരത്തിന് ആവശ്യമായ വെള്ളം, പോഷകങ്ങള്‍ എന്നിവയെല്ലാം കൃത്യമായി നല്‍കി. ഏകദേശം മൂന്ന് വര്‍ഷത്തെ പരിചരണത്തിന് ശേഷം മരത്തില്‍ പുതിയ തളിര്‍പ്പുകള്‍ വന്നുതുടങ്ങി. മരത്തില്‍ തൊടാന്‍ അനുവാദമില്ലെങ്കിലും ഈ മരത്തെ ചുറ്റിനടന്ന് കാണുവാന്‍ സന്ദര്‍ശകരെ അനുവദിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.