ദുബായ്: യുഎഇ യില്‍ വിസാ കാലാവധി കഴിഞ്ഞാലും രാജ്യം വിടാനുളള സമയപരിധി പ്രാബല്യത്തിലായി. ഇനിമുതല്‍ വിസയുടെ സ്വഭാവം അനുസരിച്ച് 60 മുതല്‍ 180 ദിവസത്തിനുളളില്‍ രാജ്യം വിട്ടാല്‍ മതിയാകും. നേരത്തെ ഇത് 30 ദിവസമായിരുന്നു.വിസ റദ്ദാക്കിയതിന് ശേഷമുള്ള ഗ്രേസ് പിരീഡിനുള്ളിൽ പ്രവാസികൾ ഒന്നുകിൽ രാജ്യം വിടുകയോ പുതിയ വിസ നേടുകയോ വേണം.
തീരുമാനം പ്രാബല്യത്തിലായതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യിലെ ടൈപ്പിംഗ് സെന്‍റർ ഏജന്‍റുമാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോടർട്ട് ചെയ്യുന്നു. കഴിഞ്ഞമാസമാണ് യുഎഇ പ്രവേശന-താമസ വിസകളില്‍ നിരവധി ആനുകൂല്യങ്ങള്‍ നടപ്പില്‍ വരുത്തുകയാണെന്ന് അറിയിച്ചത്.
180 ദിവസത്തെ ആനുകൂല്യം ലഭ്യമാകുന്നവർ
ഗോള്‍ഡന്‍ വിസയുളളവർ, അവരുടെ ബന്ധുക്കള്‍, ഗ്രീന്‍ വിസയുളളവർ, അവരുടെ ബന്ധുക്കള്‍ വിധവകള്‍, വിവാഹമോചനം നേടിയവർ
പഠനം പൂർത്തിയാക്കാനുളള വിദ്യാർത്ഥികള്‍, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ (മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ വർഗ്ഗീകരണ മന്ത്രാലയത്തിലെ ഒന്നും രണ്ടും ലെവൽ).
90 ദിവസത്തെ ആനുകൂല്യം ലഭ്യമാകുന്നവർ
വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ (മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ വർഗ്ഗീകരണ മന്ത്രാലയത്തിലെ മൂന്നാം ലെവൽ), സ്ഥലമുടമകള്‍.
60 ദിവസത്തെ ആനുകൂല്യം ലഭ്യമാകുന്നവർ
സാധാരണ താമസക്കാർ
30 ദിവസത്തെ ആനുകൂല്യം ലഭ്യമാകുന്നവർ
മറ്റ് വിഭാഗക്കാർ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.