സംസ്ഥാന ശിശുക്ഷേമ സമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

സംസ്ഥാന ശിശുക്ഷേമ സമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഭരണ സമിതി തിരഞ്ഞെടുപ്പ് ക്രമ വിരുദ്ധമാണെന്ന പരാതിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടു.

ശിശുക്ഷേമ സമിതി അംഗം കൂടിയായ ആര്‍.എസ് ശശികുമാറാണ് തിരഞ്ഞെടുപ്പ് ക്രമ വിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിപിഎം അംഗങ്ങള്‍ക്ക് മത്സരിക്കാന്‍ പാകത്തിലായിരുന്നു ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറക്കിയതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

എല്ലാ അംഗങ്ങള്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നും പത്രികാ സമര്‍പ്പണത്തിന്റെ സമയം കഴിഞ്ഞ ശേഷമാണ് വിവരങ്ങള്‍ ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. ഇതേ തുടര്‍ന്ന്  ഹര്‍ജിക്കാരന്റെ വാദം കോടതി ശരി വെക്കുകയായിരുന്നു.

ജസ്റ്റിസ് വി.ജി അരുണാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഷിജു ഖാനാണ് നിലവില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി. ഭരണസമിതി അംഗങ്ങളെയെല്ലാം എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.