മലയാളികളടക്കം പതിനഞ്ച് നാവികരെ നൈജീരിയയ്ക്ക് കൈമാറി; കപ്പലിലുള്ളവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

മലയാളികളടക്കം പതിനഞ്ച് നാവികരെ നൈജീരിയയ്ക്ക് കൈമാറി; കപ്പലിലുള്ളവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

ന്യൂഡല്‍ഹി: ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കമുള്ള പതിനഞ്ച് ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറി. കഴിഞ്ഞ ദിവസം 'ഹിറോയിക് ഇഡുന്‍' കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരെയാണ് നൈജീരിയന്‍ യുദ്ധക്കപ്പലിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് നൈജീരിയന്‍ കപ്പല്‍ ലൂബ തുറമുഖത്ത് എത്തിയത്.

നൈജീരിയന്‍ നേവിയുടെ കപ്പലില്‍ പതിനഞ്ച് പേരുണ്ടെന്ന് കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസാണ് അറിയിച്ചത്. എന്ത് സംഭവിച്ചാലും നൈജീരിയയില്‍ ചെന്ന് നേരിടാമെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ എപ്പോള്‍ എത്തുമെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

26 കപ്പല്‍ ജീവനക്കാരെ ഇക്വറ്റോറിയല്‍ ഗിനി സേന കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് രണ്ടു സംഘങ്ങളായി തിരിച്ചത്. 11 പേര്‍ ഇപ്പോഴും കപ്പലില്‍ തുടരുകയാണ്. ഇവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.

നൈജീരിയന്‍ നേവി ഹിറോയിക് ഇഡുന്‍ കപ്പലില്‍ കയറുന്നത് ഗിനി സൈന്യം തടഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥലത്തെത്തിയതിന് ശേഷം കപ്പലില്‍ കയറിയാല്‍ മതിയെന്നാണ് ഗിനി സൈന്യം നൈജീരിയന്‍ നേവിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.