ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിങ്; ലോക റെക്കോര്‍ഡ് കുറിച്ച് അമ്പതുകാരി

ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിങ്; ലോക റെക്കോര്‍ഡ് കുറിച്ച് അമ്പതുകാരി

ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിങ് നടത്തി ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് 50 വയസുകാരി ലിന്‍ഡാ പോട്ട്ഗീറ്റര്‍. എല്ലാ രണ്ട് മിനിറ്റിലും ഒരു ജംപ് വീതം പൂര്‍ത്തിയാക്കിയാണ് ലിന്‍ഡ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കുറിച്ചത്. ഒരു മണിക്കൂറില്‍ ഏറ്റവുമധികം ബഞ്ചി ജംപ്സ് എന്ന നേട്ടമാണ് ഇവര്‍ സ്വന്തമാക്കിയത്.

സൗത്താഫ്രിക്കയിലെ ഉയരം കൂടിയ പാലമായ ബ്ലൗക്രാന്‍സ് ബ്രിഡ്ജില്‍ നിന്നായിരുന്നു ലിന്‍ഡയുടെ ചാട്ടം. ബ്ലൗക്രാന്‍സ് നദിയില്‍ നിന്ന് 216 മീറ്റര്‍ മുകളിലാണ് പാലം സ്ഥിതി ചെയ്യുന്നത്. സൗത്താഫ്രിക്കന്‍ സ്വദേശിയായ വേഫറോണിക്ക ഡീന്‍ ഇതേ സ്ഥലത്തുവച്ച് 19 വര്‍ഷം മുമ്പ് കുറിച്ച റെക്കോര്‍ഡാണ് ലിന്‍ഡ മറികടന്നത്. പ്രകടനം തുടങ്ങി 23-ാം മിനിറ്റില്‍ പത്താമത് ചാടുമ്പോള്‍ തന്നെ ലിന്‍ഡ മുന്‍ റെക്കോര്‍ഡ് മറികടന്നിരുന്നു.

എല്ലാം ദൈവാനുഗ്രഹമാണെന്നും ഭര്‍ത്താവിനും കുട്ടികള്‍ക്കും നന്ദിയെന്നുമാണ് നേട്ടത്തിന് ശേഷം ലിന്‍ഡ പറഞ്ഞത്. റെക്കോര്‍ഡ് തകര്‍ക്കുന്നതില്‍ തന്നെ അപൂര്‍വ്വമായ ഒരു സംഭവമാണ് ഇതെന്നും ഇങ്ങനെയൊന്ന് ആദ്യമായാണ് നേരില്‍ കാണുന്നതെന്നുമാണ് ഗിന്നസ് വേള്‍ഡ് റെക്കോഡിലെ ഔദ്യോഗിക വിധികര്‍ത്താവായ സോഫിയ പറഞ്ഞത്. ഇത് വളരെ ട്രിക്കി ആയ ഒന്നാണെന്നും. ഈ റെക്കോര്‍ഡ് മറ്റാരെങ്കിലും മറികടക്കുക എന്നത് വളരെ ശ്രമകരമായ കാര്യം ആയിരിക്കുമെന്നും സോഫിയ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.