നയതന്ത്രത്തില്‍ അലംഭാവം: ഇക്വറ്റോറിയല്‍ ഗിനിയില്‍ പിടിയിലായ നാവിക ഉദ്യോഗസ്ഥരെ നൈജീരിയക്ക് കൈമാറി

നയതന്ത്രത്തില്‍ അലംഭാവം: ഇക്വറ്റോറിയല്‍ ഗിനിയില്‍ പിടിയിലായ നാവിക ഉദ്യോഗസ്ഥരെ നൈജീരിയക്ക് കൈമാറി

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണം പറഞ്ഞ് ഇക്വറ്റോറിയല്‍ ഗിനി കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുന്‍ കപ്പലിലെ മലയാളികള്‍ അടക്കമുള്ള നാവികരെ നൈജീരിയയിലേക്ക് കൊണ്ടു പോയി.

അവസാന നിമിഷമെങ്കിലും നയതന്ത്ര തലത്തിലെ ഇടപെടലിലൂടെ മോചനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതര്‍ ആശയ വിനിമയം പോലും നടത്തിയില്ലെന്ന ആക്ഷേപമുണ്ട്. ഹീറോയിക് ഇഡുന്‍ കപ്പലിന് അകമ്പടിയായി നൈജീരിയന്‍ നേവി കപ്പല്‍ മുന്നില്‍ സഞ്ചരിക്കുന്നുണ്ട്.

നാവിക ഓഫീസര്‍ സനു തോമസ് ഉള്‍പ്പെടെയുള്ള ജീവനക്കാരും നൈജീരിയന്‍ നാവിക സൈനികരും ഹീറോയിക് ഇഡുന്‍ കപ്പലിലുണ്ട്. മലയാളികളായ വിജിത്തും മില്‍ട്ടണും അടക്കമുള്ളവര്‍ നാവിക സേനാ കപ്പിലിലാണുള്ളത്.

ഹീറോയിക് ഇഡുന്‍ കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോകുമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും എഞ്ചിന്‍ തകരാര്‍ പരിഹരിക്കപ്പെട്ടതോടെ കെട്ടിവലിക്കാതെ കൊണ്ടു പോകുകയായിരുന്നു.

കപ്പലിന്റെ നിയന്ത്രണം നേരത്തെ തന്നെ നൈജീരിയന്‍ സൈന്യം ഏറ്റെടുത്തിരുന്നു. അന്വേഷണ സംഘവും ഇന്ത്യന്‍ എംബസി അധികൃതരും വന്ന ശേഷം കപ്പലില്‍ കയറിയാല്‍ മതിയെന്നായിരുന്നു ഗിനി സൈന്യം നൈജീരിയയോട് ആദ്യം നിര്‍ദേശിച്ചത്. പിന്നീട് നൈജീരിയന്‍ സൈനികര്‍ക്കൊപ്പം ഇന്ത്യന്‍ നാവികരേയും കപ്പലും വിട്ടു കൊടുക്കുകയായിരുന്നു.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നും ക്രൂഡ് ഓയില്‍ മോഷണത്തിന് ശ്രമിച്ചെന്നും ആരോപിച്ച് നൈജീരിയയുടെ പരാതി പ്രകാരമാണ് ഇക്വറ്റോറിയല്‍ ഗിനി കപ്പലും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.