ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം പിടിച്ചു വെക്കരുത്: താക്കീതുമായി സുപ്രീം കോടതി

ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം പിടിച്ചു വെക്കരുത്: താക്കീതുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉന്നത കോടതികളിലെ ജഡ്ജി നിയമനത്തിനായി ശുപാര്‍ശ ചെയ്യുന്ന പേരുകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ താക്കീതുമായി സുപ്രീം കോടതി. ഇത് 'സ്വീകാര്യമല്ല' എന്നു പറഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍നം.

ഉന്നത കോടതികളില്‍ ജഡ്ജിമാരായി നിയമിക്കുന്നതിനു ശുപാര്‍ശ ചെയ്ത പേരുകള്‍ തടഞ്ഞുവയ്ക്കുന്നത് അവരുടെ സമ്മതം പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്ന 'ഒരുതരം ഉപാധി' ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി കൊളീജിയം ആവര്‍ത്തിച്ചു നല്‍കിയ പേരുകള്‍ ഉള്‍പ്പെടെ തടഞ്ഞുവയ്ക്കുന്നതു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം.

പേരുകള്‍ രണ്ടാമതും ആവര്‍ത്തിച്ചാല്‍ നിയമനം നല്‍കണം. പേരുകള്‍ തടഞ്ഞു വെയ്ക്കുന്നതു സ്വീകാര്യമല്ല. സംഭവിച്ചതുപോലെ തങ്ങളുടെ പേരുകള്‍ പിന്‍വലിക്കാന്‍ ഈ വ്യക്തികളെ നിര്‍ബന്ധിക്കുന്ന ഒരു ഉപകരണമായി ഇതു മാറുകയാണ്. ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ.എസ് ഓക എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിലെ അസാധാരണമായ കാലതാമസവും പേരുകള്‍ വേര്‍തിരിക്കുന്നതും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ മൂല്യവത്തായ തത്വത്തിനു ഹാനികരമാണെന്നു ചൂണ്ടിക്കാട്ടി അഡ്വക്കറ്റ്സ് അസോസിയേഷന്‍ ബംഗളുരുവാണു ഹര്‍ജി സമര്‍പ്പിച്ചത്. ശുപാര്‍ശ ചെയ്ത 11 പേരുകള്‍ ആവര്‍ത്തിച്ചതു പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഹര്‍ജി. കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ നവംബര്‍ 28 ലേക്കു മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.